ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വേനൽക്കാലം അതിന് ഏറ്റവും മികച്ചതാണ്. വേനൽക്കാലത്ത് ശരീരം വളരെയധികം വിയർക്കും. ഉപാപചയ നിരക്ക് ഉയരുന്നതിനാൽ വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് നയിച്ചേക്കാവുന്ന സമയവുമാണിത്. എന്നാൽ, അൽപ്പം പരിശ്രമിച്ചാൽ ശരീരഭാരം വർധിക്കാതെ തന്നെ വേൽക്കാലം ആസ്വദിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജലാംശമുള്ള ഭക്ഷണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്: ചൂടുള്ള കാലാവസ്ഥയിൽ, ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, നമുക്ക് വിശക്കുന്നതായി തോന്നാം. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ, ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കൂടാതെ, വെള്ളം കുടിക്കുന്നത് നമ്മുടെ മെറ്റബോളിസത്തെ മികച്ചതാക്കാൻ സഹായിക്കും. കൂടാതെ, ഇത് അധിക കലോറി എരിച്ചുകളയാനും സഹായിക്കും. വെള്ളം മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ആരോഗ്യകരമായ പാനീയങ്ങളായ മോര്, നാരങ്ങ വെള്ളം എന്നിവയും കഴിക്കാം. എന്നാൽ, ശീതളപാനീയങ്ങളും സോഡകളും അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.


ALSO READ: Bone Health: എല്ലുകളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്


പഴങ്ങളും പച്ചക്കറികളും അത്യന്താപേക്ഷിതം: പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. വേനൽക്കാലത്ത് ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ചേർക്കണം. അവയിൽ കലോറിയും ഉയർന്ന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നതിനെ തടയും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ, പഴങ്ങളും പച്ചക്കറികളും നാരുകളാൽ സമ്പന്നമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.


വ്യായാമം: യാത്രകൾ ആസ്വദിക്കാനുമുള്ള മികച്ച സമയമാണ് വേനൽക്കാലം. കാൽനടയാത്ര, നീന്തൽ, സൈക്ലിംഗ് എന്നിവ പോലെയുള്ള രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. കലോറി എരിച്ചുകളയാനും ശരീരഭാരം കൃത്യമായി നിലനിർത്താനും ഇത് സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നത് അധികഭാരം ഉണ്ടാകാതെ ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.


ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക: ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ചിപ്‌സ്, മിഠായി പോലുള്ള ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കുക. വേനൽക്കാലത്ത് നട്സ് അധികം കഴിക്കുന്നതും നല്ലതല്ല. പകരം, നാരുകളാൽ സമ്പന്നമായ ഓട്സ്, ക്വിനോവ തുടങ്ങിയവ ലഘുഭക്ഷണങ്ങളായി കഴിക്കാൻ ശ്രമിക്കാം. ഇത്തരത്തിൽ ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സാധിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷനേടാനും സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.