Weight Loss Tips: കൂൺ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണോ? വാസ്തവം എന്താണ്?
Mushrooms For Weight Loss: കലോറി എരിച്ച് കളയാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതിൽ കൂൺ ഉൾപ്പെടുമോയെന്നാണ് പലരുടെയും സംശയം.
ശരീരഭാരം കുറയ്ക്കാൻ കൂൺ നല്ലതാണോ? എല്ലാവരേയും കുഴക്കുന്ന ഒരു ചോദ്യമാണിത്. കലോറി എരിച്ച് കളയാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇതിൽ കൂൺ ഉൾപ്പെടുമോയെന്നാണ് പലരുടെയും സംശയം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയിൽ അധികം അറിയപ്പെടാത്ത ഒരു ഭക്ഷണമാണ് കൂൺ.
ഭക്ഷ്യയോഗ്യവും ഉപഭോഗത്തിന് ആരോഗ്യകരവുമായ ചില ഇനം കൂണുകൾ മാത്രമേ ഉള്ളൂ. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കൂൺ ഒരു മികച്ച ഭക്ഷണമാണ്. പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ് കൂൺ. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം: കൂണിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദീർഘനേരം വയറുനിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയും. ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ചൊരു
കുറഞ്ഞ കലോറിയും കൊഴുപ്പും: കൂണിൽ കലോറി കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഭക്ഷണങ്ങളിലൊന്നാണ്.
കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: കുടലിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങളും കൂണിൽ ഉണ്ടെന്ന് കരുതുന്നു. ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ALSO READ: Buttermilk Side Effects: മോര് ആരോഗ്യത്തിന് ഉത്തമം; എന്നാൽ, അറിയാതെ പോകരുത് ഈ പാർശ്വഫലങ്ങളും
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: കൂണിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് ചെറുക്കാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കുന്നു: കൂണിൽ ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത്, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.
വിറ്റാമിൻ ഡിയുടെ ഉറവിടം: വൈറ്റമിൻ ഡിയുടെ കുറവ് ആളുകളിൽ ഒരു സാധാരണ പ്രശ്നമാണ്. വിറ്റാമിൻ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യ പ്രകാശമേൽക്കുന്നതാണ്. എന്നാൽ കൂൺ പോലുള്ള ഭക്ഷണങ്ങളും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള നല്ല ഉറവിടമാണ്.
ചില പഠനങ്ങൾ അനുസരിച്ച്, കൂൺ ഹൃദയത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു. കൂടാതെ, ന്യൂറോ ഡിജനറേറ്റീവ് അവസ്ഥകൾ കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം, പ്രത്യേകിച്ച് ഉപാപചയ പ്രക്രിയകൾ മെച്ചപ്പെടുത്തുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് കൂൺ എന്നും പഠനങ്ങൾ പറയുന്നു.
കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിതമായ കലോറി ഉപഭോഗത്തിലേക്ക് നയിക്കാതെ കൂടുതൽ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഫലങ്ങൾ ഉറപ്പാക്കാൻ, കൂൺ കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമവും പിന്തുടരണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...