Weight Loss | രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കാതിരുന്നത് കൊണ്ട് വണ്ണം കുറയുമോ?
അത്താഴത്തിന് ശേഷം നിങ്ങൾക്ക് വിശപ്പ് തോന്നുന്നുവെങ്കിൽ, ലഘുഭക്ഷണങ്ങൾ കഴിക്കാം.
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നീണ്ട ഒരു ലിസ്റ്റ് എപ്പോഴും നമുക്കുണ്ടാകും. രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിക്കരുത്, ഉറങ്ങാൻ പോകുന്നതിന് മുമ്പ് പഴങ്ങൾ കഴിക്കരുത്, മെറ്റബോളിസം വർധിപ്പിക്കുന്നതിന് ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുക, അങ്ങനെ അങ്ങനെ ആ ലിസ്റ്റ് നീളുന്നു. പക്ഷേ ഈ കെട്ടുകഥകളെ ശാസ്ത്രം പിന്തുണയ്ക്കുന്നുണ്ടോ?
എന്നാൽ കേട്ടോ, പോഷകാഹാര വിദഗ്ധൻ ഡോ. ശുഭശ്രീ റേയുടെ അഭിപ്രായത്തിൽ, ശാസ്ത്രം ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ല. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഈ കെട്ടുകഥകൾക്ക് പിന്നാലെ പോകുന്നവരോട് അവർക്ക് ചിലത് പറയാനുണ്ട്.
വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും: നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് കലോറിയും മാക്രോ ന്യൂട്രിയന്റുകളും ഉണ്ടെങ്കിൽ രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിങ്ങൾ വണ്ണം വയ്ക്കില്ലെന്ന് ഡോക്ടർ റേ പറയുന്നു. അത്താഴത്തിന് ശേഷം നിങ്ങൾക്ക് വിശപ്പ് തോന്നുന്നുവെങ്കിൽ, ലഘുഭക്ഷണങ്ങൾ കൈയ്യിൽ സൂക്ഷിക്കുക. ക്യാരറ്റ് സ്റ്റിക്സും ഹമ്മസും കഴിക്കാം. ഒരു പിടി അണ്ടിപ്പരിപ്പ് അല്ലെങ്കിൽ നട്ട് ബട്ടറിനൊപ്പം ആപ്പിൾ കഷ്ണങ്ങൾ എന്നിവ ഉൾപ്പെടുത്താം.
പഴങ്ങൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയം: മിക്ക ആരോഗ്യ വിദഗ്ധരും പറയുന്നത് പകൽ സമയങ്ങളിൽ പഴങ്ങൾ കഴിക്കണമെന്നും രാത്രിയിൽ അവ കഴിക്കുന്നത് ഒഴിവാക്കണമെന്നുമാണ്. പഴങ്ങൾ എപ്പോൾ വേണമെങ്കിലും കഴിക്കാമെന്ന് ഡോ റേ പറയുന്നു, എന്നിരുന്നാലും, പഴങ്ങൾ കഴിക്കുന്നതിന്റെ തരങ്ങളും ആവൃത്തിയും വ്യക്തിഗതമാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്: ഡോ. റേയുടെ അഭിപ്രായത്തിൽ ഇത് ഏറ്റവും സാധാരണമായ മിഥ്യകളിൽ ഒന്നാണ്. പ്രഭാത ഭക്ഷണം ആണ് നമ്മുടെ ദിവസത്തെ കിക്ക് സ്റ്റാർട്ട് ചെയ്യുന്നത്. എന്നാൽ നിങ്ങൾ ഇടയ്ക്കിടെ ഉപവാസം നടത്തുന്നവരോ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ പ്രഭാത ഭക്ഷണം ഒഴിവാക്കാം എന്നാണ് ഡോക്ടർ പറയുന്നത്.
Also Read: കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവാണോ? കാരണം ഇതാണ്
നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുന്നതിന് ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം: ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ നേരം പൂർണ്ണമായി തുടരാൻ നിങ്ങളെ സഹായിക്കുന്നു, എന്നാൽ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുന്നതിന്റെ തെളിവുകളൊന്നുമില്ല.
രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കരുത്: രാത്രിയിൽ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തരുതെന്ന് പോഷകാഹാര വിദഗ്ധർ പലപ്പോഴും നിർദ്ദേശിക്കുന്നു. കാരണം ഇത് കൊഴുപ്പായി മാറും. എന്നാൽ അത് എത്രത്തോളം ശരിയാണ്? സൂര്യാസ്തമയത്തിനു ശേഷം പോഷക മൂല്യം മാറുന്നില്ലെന്ന് ഡോ റേ പറയുന്നു. ഈ അവകാശവാദത്തിന്റെ ഉത്ഭവം അജ്ഞാതമാണ്.
ഈ മിഥ്യാധാരണയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണം, വൈകുന്നേരം 6 മണിക്ക് ശേഷം, നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകുകയും നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യും. പഠനങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾ പതിവായി വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ ഉറങ്ങുമ്പോൾ നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകില്ല, അത് വേഗത്തിലാക്കുന്നു.
എപ്പോൾ കഴിക്കണം എന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തരുത്, പകരം പരമാവധി ഗുണങ്ങൾ ലഭിക്കുന്നതിനും പോഷകാഹാരക്കുറവ് തടയുന്നതിനും ഭക്ഷണ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നതിനും പതിവായി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.