ഇന്നത്തെക്കാലത്ത് ആളുകൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്നാണ് അമിത വണ്ണം. ആഹാര രീതിയും ജോലിയുടെ സ്വഭാവവും വ്യായാമം ഇല്ലാത്തതും ഒക്കെ പലപ്പോഴും അമിത വണ്ണത്തിന് കാരണമാകാറുണ്ട്. അത് പോലെ തന്നെ ഈ അമിതവണ്ണം കുറയ്ക്കാൻ ആളുകൾ പല വഴികളും തേടാറുമുണ്ട്. ഒടുവിൽ വണ്ണം കുര്യൻ വേണ്ടി പരീക്ഷിക്കുന്ന കാര്യങ്ങൾ ആരോഗ്യ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്ന സംഭാവങ്ങളും കുറവല്ല. എന്നാൽ പച്ചവെള്ളം കുടിച്ചാൽ  അമിത വണ്ണം കുറയ്ക്കാം. ഇതിന് യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം ഗുണകരം ആണ് താനും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും നാല് ലിറ്റർ വെള്ളം കുടിക്കാം


ദിവസവും ഏറ്റവും കുറഞ്ഞത് നാല് ലിറ്റർ വെള്ളം എങ്കിലും കുടിക്കാൻ ശ്രമിക്കണം. നമ്മൾ കുടിക്കുന്ന  വെള്ളത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് തടി കുറയുമെന്നാണ് നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലി ചികിത്സ ചെയ്യുന്നവരുടെയും ഒക്കെ അഭിപ്രായം. ദിവസവും നാൾ ലിറ്റർ വെള്ളം വെച്ച് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ഇത് അമിതവണ്ണം കുറയ്ക്കുന്നതിലും സഹായിക്കും.


ALSO READ: Salt Benefits: കിഡ്‌നിയുടെ ആരോഗ്യം നിലനിർത്താൻ ഉപ്പ്? ഭക്ഷണക്രമത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം


വെള്ളം കുടിച്ചാൽ വിശപ്പ് കുറയും 


ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയാൻ സഹായിക്കും. അതിനാൽ തന്നെ  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യും. ഭക്ഷണം കഴിച്ച് കഴിഞ്ഞും വയർ കത്തുന്നതായും വിശക്കുന്നതായും തോന്നിയാൽ കുറച്ച് വെള്ളം കുടിക്കച്ചാൽ വിശപ്പ് മുഴുവനായും മാറും. കൂടാതെ അമിത വണ്ണം കുറയ്ക്കാനും അനാവശ്യമായ കൊഴുപ്പുകൾ അടിഞ്ഞ് കൂടുന്നത് തടയാൻ വെള്ളം കുടിക്കുന്നത് സഹായിക്കാം.


കാപ്പിയും ചായയും കുടിച്ചതിന് ശേഷം വെള്ളവും കുടിക്കാം 


കാപ്പിയും ചായയും കുടിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അലസത കുറയ്ക്കാൻ ഇത് സഹായിക്കും. അത്പോലെ തന്നെ സോഫ്റ്റ് ഡ്രിങ്കുകൾ കുടിച്ചതിന് ശേഷവും ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ വെറും വയറ്റിൽ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.


വെറും വയറ്റിൽ വെള്ളം കുടിക്കാം


വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതും തടി കുറക്കാന്‍  സഹായിക്കും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങൾ പുറംന്തള്ളാനും സഹായിക്കും. വെള്ളം കുടിച്ച ശേഷം വ്യായാമം ചെയ്യുന്നത് വളരെ ഗുൻകരമാണ്. നിങ്ങളുടെ വ്യായാമത്തിന് നല്ല ഫലം തരും. ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.