ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഭക്ഷണപദാർഥങ്ങൾ നിരവധിയുണ്ട്. ഇന്ത്യൻ പാചകരീതികൾ പൂർണ്ണമായും സുഗന്ധവ്യഞ്ജനങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ, ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അവയിൽ ഗണ്യമായ അളവിൽ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം സുഗന്ധവ്യഞ്ജനങ്ങളും ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നതും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളവയുമാണ്.


ALSO READ: Cholesterol Diet: ശരീരത്തിൽ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം


ജീരകം: ജീരകം ദഹനത്തിന് വളരെ മികച്ചതാണ്. ദഹന പ്രശ്നങ്ങൾ, കഫ-വാത ദോഷങ്ങൾ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് ജീരകം. നിങ്ങളുടെ ദഹനം ശരിയാക്കി ശരീരഭാരം കുറയ്ക്കാൻ ജീരകം സഹായിക്കും. ഭക്ഷണത്തിന് ശേഷം വറുത്ത ജീരകം ചവച്ചരച്ച് കഴിക്കുകയോ ജീരക ചായ കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


അയമോദകം: ദഹനപ്രശ്നങ്ങളോ വയറു സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ അയമോദകം കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസത്തിൽ ഒരു തവണ വീതം അയമോദക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. അര ടീസ്പൂൺ അയമോദകം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർത്ത് വച്ചതിന് ശേഷം തിളപ്പിക്കുക. ഈ വെള്ളം ചൂടാറിയതിന് ശേഷം അരിച്ചെടുത്ത് കുടിക്കുക.


ALSO READ: Peanut Butter: നിങ്ങൾ ഒരു പീനട്ട് ബട്ടർ ഫാനാണോ? അറിയാം പീനട്ട് ബട്ടറിന്റെ ഈ ​ഗുണങ്ങൾ


ഉലുവ: ഒരു ടീസ്പൂൺ ഉലുവ രണ്ട്-മൂന്ന് മണിക്കൂർ കുതിർത്ത് തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നത് അമിതഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.