Weight Loss: ഭക്ഷണത്തിന് മുൻപ് ലഘുഭക്ഷണമായി ഇവ കഴിക്കൂ... ശരീരഭാരം കുറയ്ക്കാൻ മികച്ചത്
Metabolism: മെറ്റബോളിസം വർധിപ്പിക്കുന്നത് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.
Weight Loss Tips: ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണക്രമീകരണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മെറ്റബോളിസം വർധിപ്പിക്കുന്നത് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും. ഏതെങ്കിലും ഒരു ഭക്ഷണമോ പാനീയമോ കഴിക്കുന്നത് വഴി മെറ്റബോളിസം വർധിപ്പിക്കാൻ സാധിക്കില്ലെങ്കിലും ഭക്ഷണത്തിന് മുൻപോ ശേഷമോ ചില ഭക്ഷണ-പാനീയങ്ങൾ കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ്, കഫീൻ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തെർമോജെനിക് പ്രഭാവം ചെലുത്തുകയും കലോറി കത്തുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഗ്രീൻ ടീയിൽ കലോറി കുറവാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു.
ALSO READ: വായ്നാറ്റം ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പ്? കാരണങ്ങളും പ്രതിവിധിയും അറിയാം
സൂപ്പ്: ഭക്ഷണത്തിന് മുൻപ് സൂപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സൂപ്പിൽ കലോറി കുറവാണ്. കൂടാതെ, ഭക്ഷണത്തിന് മുൻപ് സൂപ്പ് കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കലോറി കുറവാണെങ്കിലും സൂപ്പ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ: പ്രധാന ഭക്ഷണത്തിന് മുൻപ് ലഘുഭക്ഷണമായി ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. അവക്കാഡോ, നട്സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കാൻ സഹായിക്കും. കൊഴുപ്പ് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ALSO READ: ദിവസവും ചെവി വൃത്തിയാക്കുന്നവരാണോ നിങ്ങൾ.... ഇത് ഗുണത്തിന് പകരം നൽകുക ദോഷം
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ: ചിക്കൻ, മത്സ്യം, മുട്ട, ടോഫു, പയറുവർഗങ്ങൾ എന്നിവ പോലുള്ള ലീൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാന ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ആയി താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീന് ദഹിക്കാൻ കൂടുതൽ ഊർജം ആവശ്യമാണ്. ഇത് ഭക്ഷണത്തിന്റെ തെർമിക് പ്രഭാവം വർധിപ്പിക്കുന്നു. ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കാൻ സഹായിക്കും.
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.