കറ്റാർ വാഴ ചർമ്മത്തിനും മുടിക്കും പൊതുവായ ആരോഗ്യത്തിനും ​ഗുണകരമാണ്. കറ്റാർ വാഴ പോഷകങ്ങളാൽ നിറഞ്ഞതാണ്. കറ്റാർ വാഴയുടെ പൾപ്പിൽ നിന്നാണ് കറ്റാർ വാഴ ജ്യൂസ് ഉണ്ടാക്കുന്നത്, ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, ഇതിന്റെ പൂർണമായ നേട്ടങ്ങൾ ലഭിക്കാൻ കറ്റാർ വാഴ ജ്യൂസിൽ കൃത്രിമ മധുരങ്ങളോ പഞ്ചസാരയോ ഉൾപ്പെടുത്തരുത്. കറ്റാർ വാഴ വീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കറ്റാർ വാഴ ജ്യൂസ് ദഹനത്തെ സഹായിക്കുന്നു: ദഹനത്തിന് കറ്റാർ വാഴ ജ്യൂസ് മികച്ചതാണ്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും മെറ്റബോളിസം മികച്ചതാക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും മികച്ച ദഹനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കറ്റാർ വാഴ ജ്യൂസ് കഴിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പോഷകങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


കറ്റാർ വാഴ ജ്യൂസ് കലോറി കുറയ്ക്കാൻ സഹായിക്കുന്നു: കറ്റാർ വാഴ ജ്യൂസിൽ കലോറി കുറവാണ്. അതിനാൽ, സ്മൂത്തികളിലും ശരീരഭാരം കുറയ്ക്കാനുള്ള മറ്റ് ഭക്ഷണങ്ങളിലും കറ്റാർവാഴ ചേർക്കുന്നത് നല്ലതാണ്. ശരീരത്തിൽ നിന്ന് അമിതമായ ഉപ്പും അധിക ജലാംശവും ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഡൈയൂററ്റിക് ആണ് ഇത്. കറ്റാർ വാഴയുടെ ഡൈയൂററ്റിക് സ്വഭാവസവിശേഷതകൾ ശരീരവണ്ണം കുറയ്ക്കുന്നതിനും നീർക്കെട്ട് കുറയ്ക്കുന്നതിനും സഹായിക്കുന്നു.


ALSO READ: Papaya Side Effects: വെറും വയറ്റിൽ പപ്പായ കഴിക്കാമോ? അമിതമായി പപ്പായ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?


കറ്റാർ വാഴ ജ്യൂസ് മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നു: കറ്റാർ വാഴയുടെ ഉയർന്ന വിറ്റാമിൻ ബി സാന്ദ്രത മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു, ഇത് കൊഴുപ്പ് കൂടുതൽ ഫലപ്രദമായി കത്തിക്കാൻ ശരീരത്തെ അനുവദിക്കുന്നു. കറ്റാർ വാഴയിലെ വിറ്റാമിൻ ബി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് കൊഴുപ്പ് സംഭരണികളെ ഊർജ്ജമാക്കി മാറ്റുന്നത് വഴിയാണ് ശരീരഭാരം കുറയ്ക്കുന്നത്. അതിനാൽ, രാവിലെ വെറുംവയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു.


കറ്റാർ വാഴ ജ്യൂസ് ശരീരത്തിൽ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: കറ്റാർവാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡുകളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിൽ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരഭാരം വർധിപ്പിക്കുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യുന്നു. ഇത് വേ​ഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


കറ്റാർ വാഴ ജ്യൂസ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു: കറ്റാർ വാഴ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് വിശപ്പ് കുറയ്ക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കറ്റാർ വാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പദാർത്ഥങ്ങൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാനും കറ്റാർവാഴ ജ്യൂസ് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.