ചോറ് മലയാളിയുടെ പ്രിയ ആഹാരമാണ്. എന്നാൽ ശരീരഭാരം വർധിപ്പിക്കുന്ന കാര്യത്തിൽ ചോറ് വില്ലനാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ അരി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. അരിക്ക് പകരം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മറ്റ് വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വിനോവ: ചോറിന് പകരം കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് ക്വിനോവ. ക്വിനോവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് മികച്ച ഭക്ഷണമാണ്.


​ഗോതമ്പ് നുറുക്ക്: ചോറിന് പകരം ഉപയോ​ഗിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് ​ഗോതമ്പ് നുറുക്ക്. ​​ഗോതമ്പ് നുറുക്കിൽ കലോറി കുറവാണ്. ഇതിന് പുറമേ മ​ഗ്നീഷ്യം, ഫോളേറ്റ്, അയേൺ, വിറ്റാമിൻ ബി6, ഫൈബർ എന്നിവയും ​ഗോതമ്പ് നുറുക്കിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.


റൈസ്ഡ് കോളിഫ്ലവർ: കാണാൻ ചോറ് പോലെ തന്നെ ഇരിക്കുന്ന കോളിഫ്ലവർ രുചിയിലും ചോറിന് സമമാണ്. എന്നാൽ ഒരു കപ്പ് ചോറിൽ 100 കലോറി അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ റൈസിൽ 13 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.


ബാർലി: നിയാസിൻ, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. ചോറുമായി താരതമ്യം ചെയ്യുമ്പോൾ ബാർലിയിൽ പ്രോട്ടീനും ഫൈബറും കൂടുതലായി അടങ്ങിട്ടുണ്ട്.


റാ​ഗി: റാ​ഗിയിൽ പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. റാ​ഗിയിൽ അമിനോ ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ റാ​ഗി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.