ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പിന്തുടരുമ്പോൾ ചോറ് കഴിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാകും ഭൂരിഭാ​ഗം ആളുകളും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചോറ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് മിക്കവരും പറയുന്നു. എന്നാൽ അടുത്തിടെയുള്ള ചില പഠനങ്ങൾ അനുസരിച്ച്, ഡയറ്റീഷ്യൻമാർ പറയുന്നത്, അരി ആഹാരം കഴിക്കുന്നത് ശരീരഭാരത്തെ ബാധിക്കുന്നില്ലെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ഭക്ഷണങ്ങളും കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങൾ മാത്രം ഒഴിവാക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചോറോ റൊട്ടിയോ കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നത്. അമിതഭക്ഷണമാണ് ശരീരഭാരം കൂടുന്നതിന് പിന്നിലെ പ്രധാന കാരണം.


അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. എന്നിരുന്നാലും, ഇത് മാത്രമല്ല ശരീരഭാരം വർധിക്കുന്നതിന് പിന്നിലെ കാരണം. ആരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കൊപ്പം, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


വ്യായാമം: ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടണം. വ്യായാമം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പല രോഗങ്ങളെയും അകറ്റി നിർത്താനും സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.


പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക: പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഭക്ഷണത്തിലെ പ്രധാന ഘടകങ്ങളാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഇത് ആരോ​ഗ്യം മോശമാകാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.


ശരീരത്തിൽ ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം സു​ഗമമാക്കാനും സഹായിക്കുന്നു. ഇതുവഴി ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്താൻ സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നു.


ശരിയായ ഉറക്കം ശീലമാക്കുക: നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ വിശ്രമം ആവശ്യമാണെന്ന വസ്തുത നാം പലപ്പോഴും അവഗണിക്കുകയാണ്. കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം പ്രധാനമാണ്. ശരിയായ ഉറക്കം ശീലമാക്കിയാൽ അമിതഭാരം കുറയ്ക്കാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.