ഭക്ഷണം കഴിച്ചതിന് ശേഷം പലരും മൗത്ത് ഫ്രഷ്നറായി പെരുംജീരകം കഴിക്കാറുണ്ട്. പെരുംജീരകം ദഹനത്തിനും മികച്ചതാണ്. എന്നാൽ, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ? ഈ പാനീയം വെറുംവയറ്റിൽ കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാത്സ്യം, സോഡിയം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ ഘടകങ്ങൾ പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. എന്നിരുന്നാലും, പെരുംജീരകം വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും അതിന് ചില പാർശ്വഫലങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം.


രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ


വയറിന്റെ ആരോ​ഗ്യത്തിന് നല്ലത്: ഒഴിഞ്ഞ വയറ്റിൽ പതിവായി പെരുംജീരകം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയിൽ മികച്ച ​ഗുണങ്ങൾ പ്രദാനം ചെയ്യും. മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ഇത് സഹായിക്കുന്നു.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പെരുംജീരകം വെള്ളം നിങ്ങൾക്ക് മികച്ചതാണ്. നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കുന്നു.


കണ്ണുകൾക്ക് ഗുണം ചെയ്യും: പെരുംജീരകം വെള്ളത്തിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്, നിങ്ങളുടെ കണ്ണുകൾ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കുന്നു.


രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: പൊട്ടാസ്യത്തിന്റെ ഉള്ളടക്കം ഉള്ളതിനാൽ പെരുംജീരകം വെള്ളം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യുന്നു.


ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: വെറുംവയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.


പെരുംജീരകം വെള്ളത്തിന്റെ പാർശ്വഫലങ്ങൾ


വയറ്റിലെ പ്രശ്നങ്ങൾ: സെൻസിറ്റീവ് വയറോ നിലവിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ ഉള്ള വ്യക്തികൾക്ക്, വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് അനുയോജ്യമല്ല. കാരണം, ഇത് വയറുവേദന വർധിപ്പിക്കും.


ഗർഭിണികൾക്ക് ശുപാർശ ചെയ്യുന്നില്ല: ഗർഭിണികൾ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് ഗർഭകാലത്ത് ആരോഗ്യത്തിന് അപകടമുണ്ടാക്കും.


സെൻസിറ്റീവ് ചർമ്മത്തിന് ദോഷം: സെൻസിറ്റീവ് ചർമ്മമുള്ളവർ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് നല്ലതല്ല. കാരണം, ഇത് ചർമ്മത്തിൽ അലർജിക്ക് കാരണമാകും.


(നിങ്ങളുടെ ഭക്ഷണക്രമത്തിലോ ആരോഗ്യ ദിനചര്യയിലോ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായോ അല്ലെങ്കിൽ ആരോ​ഗ്യ മേഖലയിലെ വിദഗ്ധനുമായോ കൂടിയാലോചനകൾ നടത്തുന്നത് എല്ലായ്പ്പോഴും നല്ലതായിരിക്കും. ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.