Weight Loss Mistakes:  തടി കുറയ്ക്കാനായി എന്തൊക്കെ പണിയെടുക്കാനും തയ്യാറാണ് ആളുകൾ.  എന്നാൽ നമ്മൾ വിചാരിക്കും പോലെ അത്ര എളുപ്പമുള്ള കാര്യമല്ലിത്.  തടി കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ല ഇതിനായി നിങ്ങൾ കർശന ഭക്ഷണക്രമവും കഠിന വ്യായാമവും ചെയ്യേണ്ടി വരും.  ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിലൂടെ നമ്മൾ കടന്നുപോകുമ്പോൾ പ്രഭാതഭക്ഷണ സമയത്ത് ചില തെറ്റുകൾ വരുത്താറുണ്ട്.  അതായത് കഴിക്കേണ്ടാത്ത ഭക്ഷണങ്ങൾ നമ്മൾ അതിൽ ഉൾപ്പെടുത്തുന്നു.  ഇത് വിപരീത ഫലം നൽകും. ആരോഗ്യകരമായ ദിനചര്യ ശരിക്കും രാവിലെ തന്നെ തുടങ്ങണം. ഗ്രേറ്റർ നോയിഡയിലെ ജിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഡയറ്റീഷ്യൻ ആയുഷി യാദവ് പ്രഭാതഭക്ഷണ സമയത്ത് നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 


1. എണ്ണമയമുള്ള ഭക്ഷണങ്ങൾ (Oily Foods)


ഇന്ത്യയിൽ പ്രഭാതത്തിൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ആളുകൾ രാവിലെ പ്രഭാതഭക്ഷണത്തിൽ പൂരി, ബട്ടൂര, കച്ചോരി എന്നിവയൊക്കെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാൻ കാരണമായേക്കും.


2. കേക്കും കുക്കിസും (Cake and Cookies)


കേക്കും കുക്കിസുകളും നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായിരിക്കാം പക്ഷേ ഇ ആരോഗ്യത്തിന് നല്ലതല്ല.  ഇത് കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കും. ഇതിൽ മൈദയും പഞ്ചസാരയുമാണ് അടങ്ങിയിട്ടുള്ളത്.  അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണത്തിൽ ഇവ ഒഴിവാക്കുക. 


Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും! 


3. നൂഡിൽസ് (Noodles):


നൂഡിൽസ് ഒരു ഫാസ്റ്റ് ഫുഡാണ്.  കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ നൂഡിൽസ് പ്രിയമാണ്.  എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല.  ഇത് കഴിക്കുന്നത് നിങ്ങളുടെ തടി കൂട്ടും. അതുകൊണ്ടാണ് പ്രഭാതഭക്ഷണത്തിൽ ഇത് കഴിക്കരുതെന്ന് പറയുന്നത്.


4. പാക്ക്ഡ് ഫ്രൂട്ട് ജ്യൂസ് (Packed Fruit Juice)


ദൈനംദിന ജീവിതത്തിൽ പാക്ക്ഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്ന പ്രവണത വളരെയധികം വർധിച്ചിരിക്കുകയാണ്.  എന്നാൽ നിങ്ങൾ നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തരുത് കാരണം ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.  അതുകൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് എടുക്കുന്നതാണ് നല്ലത്.


Also Read: ശനി രാഹുവിന്റെ നക്ഷത്രത്തിൽ; ഈ രാശിക്കാർ ഒക്ടോബർ വരെ സൂക്ഷിക്കുക! 


5. പ്രൊസസ്ഡ് ഫുഡ് (Processed Food)


പ്രൊസസ്ഡ് ഫുഡ് കഴിക്കുന്ന പ്രവണതയും ഇക്കാലത്ത് ആളുകളിൽ വളരെ കൂടുതലാണ്.  ഇത് നമ്മുടെ ആരോഗ്യത്തിന് തീരെ നല്ലതല്ല, ഇതിൽ മാംസം, ബർഗറുർ, ചിപ്‌സ് മുതലായവ ഉൾപ്പെടും അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നത് ഒഴിവാക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.