ഏവർക്കും ഏറെ പ്രിയമുള്ള പഴമാണ് പേരയ്ക്ക. പേരയ്ക്ക സ്വാദിഷ്ടമാണെന്നത് കൂടാതെ ധാരാളം പോഷക ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്.  ഔഷധങ്ങളുടെ ഒരു കലവറ കൂടിയാണ് പേരയ്ക്ക. പേരയ്ക്ക പോലെ തന്നെ പേരയിലകൾക്കും ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. മുടിവളരാനും, മുഖക്കുരു മാറാനുമൊക്കെ പേരയിലകൾ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാനും പേരയിലകൾ ഗുണകരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 അമിതവണ്ണം കുറയ്ക്കാൻ പേരയ്ക്ക ഇലകൾ ഉപയോഗിക്കേണ്ടത് എങ്ങനെ?   


1) ആദ്യം പേരയിലകൾ നന്നായി കഴുകണം


2) ഇലകൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം


3) വെള്ളത്തിൽ നിന്ന് ഇലകൾ അരിച്ച് മാറ്റണം


4) ഈ വെള്ളം എല്ലാ ദിവസവും വെറും വയറ്റിൽ കുടിച്ചാൽ പെട്ടെന്ന് തന്നെ അമിത വണ്ണം കുറയും.


ALSO READ: Coffee side effects: വെറും വയറ്റിൽ കാപ്പി കുടിച്ചാൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടാകും


പേരയ്ക്കയുടെ ഗുണങ്ങൾ എന്തൊക്കെ?


രക്തത്തിലെ പ്രമേഹം നിയന്ത്രിക്കും


രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  പേരയിലയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാൻ പേരയില കൊണ്ടുള്ള ചായ കുടിക്കുന്നത് ഗുണകരമാണ്.


ദഹന പ്രശ്നങ്ങൾ


​ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പേരയ്ക്ക കഴിക്കുന്നത് സഹായിക്കും. പേരയ്ക്കയിൽ ഫെബര്‍  ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദഹനപ്രശ്നങ്ങള്‍  അകറ്റാന്‍ പേരയ്ക്ക ഏറെ സഹായകരമാണ്. ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. 


പ്രതിരോധശേഷി വർധിപ്പിക്കും


പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകാൻ ഇത് സഹായിക്കും. വി​റ്റാ​മി​ൻ സി ​ശ​രീ​രത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.