ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ: നിങ്ങൾക്ക് ഇടയ്ക്കിടെ ചില ഭക്ഷണങ്ങൾ കഴിക്കാൻ ആസക്തിയോ അവ കഴിക്കാനുള്ള അമിതമായ ആഗ്രഹമോ ഉണ്ടായേക്കാം. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ, അല്ലെങ്കിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയാണോ എന്നത് പരിഗണിക്കാതെ, സമീകൃതാഹാരത്തിൽ നിന്ന് നിങ്ങളെ അകറ്റാൻ ഭക്ഷണത്തോടുള്ള ആസക്തിക്ക് കഴിയും. ഭക്ഷണത്തോടുള്ള ആസക്തി ചിലപ്പോൾ ശക്തമാണ്, പലപ്പോഴും അനിയന്ത്രിതമായ അളവിൽ ഭക്ഷണം കഴിക്കാൻ ഇത് കാരണമാകും. ഡെസേർട്ട്, ബർഗറുകൾ, പിസ്സ തുടങ്ങിയ ധാരാളം കലോറി അടങ്ങിയിട്ടുള്ളതും പോഷകങ്ങൾ കുറവുള്ളതുമായ ഭക്ഷണ ഇനങ്ങൾ കഴിക്കാൻ പലപ്പോഴും ഒരു വ്യക്തി ആ​ഗ്രഹിക്കുന്നു. പഞ്ചസാരയോ മറ്റ് കാർബോഹൈഡ്രേറ്റുകളോ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഒരു സാധാരണ പാർശ്വഫലമാണ് ആസക്തി, അവ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനാരോഗ്യകരമായ ഭക്ഷണ ആസക്തി നിയന്ത്രിക്കാനുള്ള ഏഴ് ലളിതമായ മാർ​ഗങ്ങൾ ഇവയാണ്:


1. വെള്ളം കുടിക്കുക: ശരീരത്തിന് ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുമ്പോൾ കുറച്ച് സമയം കാത്തിരിക്കുക. വിശപ്പ് ഉണ്ടായാലുടൻ വെള്ളം കുടിക്കുന്നത് ചിലർക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജല ഉപഭോഗം വർധിപ്പിക്കുന്നത് ഡയറ്റ് ചെയ്യുന്നവർക്ക് ശരീരഭാരം കുറയ്ക്കാനും സഹായിച്ചേക്കാം.


2. പ്രവൃത്തികളിൽ ഏർപ്പെടുക: വിരസതയാണ് ഭക്ഷത്തോട് ആസക്തിയുണ്ടാകാനുള്ള ഒരു കാരണം. പുസ്തകം വായിക്കുക, സിനിമ കാണുക അല്ലെങ്കിൽ രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം ഭക്ഷണത്തോടുള്ള ആസക്തിയിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തും. കൃത്യമായി വ്യായാമം ചെയ്യുന്നതും ​ഗുണം ചെയ്യും.


ALSO READ: Lotus Root Health Benefits: ശരീരഭാരം കുറയ്ക്കുന്നത് മുതൽ ഹൃദ്രോ​ഗം തടയുന്നത് വരെ... നിരവധിയാണ് താമര വേരിന്റെ ​ഗുണങ്ങൾ


3. ച്യൂയിംഗ് ഗംസ്: ലഘുഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുമ്പോഴെല്ലാം, ഒരു കഷ്ണം ച്യൂയിം​ഗ് ​ഗം ചവയ്ക്കുക. ഇത് വിശപ്പ് കുറയ്ക്കാനും പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ ശ്രമിക്കുകയാണെങ്കിൽ ഇത് ഉപകാരപ്പെടും.


4. മതിയായ ഉറക്കം ഉറപ്പുവരുത്തുക: മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രാത്രി വൈകി മധുരപലഹാരങ്ങളോ എണ്ണയിൽ വറുത്ത ഭക്ഷണങ്ങളോ കഴിക്കുന്നത് ഉറക്കം കുറയുന്നതിന് കാരണമാകും. ഉറക്കക്കുറവ് വ്യതിയാനങ്ങളെ ഇല്ലാതാക്കുകയും ഒരാളുടെ ഭക്ഷണത്തോടുള്ള തീവ്രമായ ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.


5. സമ്മർദ്ദം നിയന്ത്രിക്കുക: നിങ്ങൾ സമ്മർദത്തിലായിരിക്കുമ്പോൾ പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ച് ആസക്തിയോ ചിന്തയോ തോന്നാൻ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ദീർഘകാല സമ്മർദ്ദം ഒരാളെ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള അവസ്ഥയിലേക്ക് എത്തിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.


ALSO READ: Peanut Health Benefits: ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നം; നിലക്കടലയുടെ ​ഗുണങ്ങളറിയാം


6. ശരിയായ അളവിൽ ഭക്ഷണം കഴിക്കുക: നിങ്ങൾക്ക് ഭക്ഷണം കഴിച്ചിട്ടും വിശപ്പിൽ പൂർണ്ണത അനുഭവപ്പെടുന്നില്ലെന്ന് തോന്നിയാൽ, ഭക്ഷണ സമയത്ത് ഒരു ചെറിയ ഇടവേള എടുക്കുക. ഭക്ഷണം കഴിക്കുമ്പോൾ സാവധാനം ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക.


7. പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുക: ശരീരഭാരം നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവർ പ്രോട്ടീൻ കഴിക്കുന്നത് വർധിപ്പിക്കണം. ഉയർന്ന പ്രോട്ടീൻ ഉപഭോഗം ഭാരം, മെറ്റബോളിസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.


ആരോ​ഗ്യകരമായ ഭക്ഷണം നിയന്ത്രിതമായ അളവിൽ കഴിക്കേണ്ടത് ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. പഞ്ചസാരയും മറ്റ് കാർബോ ഹൈഡ്രേറ്റുകളും അധികമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും. ഇത് പിന്നീട് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ചിട്ടയായ ജീവിതശൈലി പിന്തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും ആരോ​ഗ്യത്തോടെയുള്ള ശരീരം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.