കാപ്പി കുടിച്ചാൽ വണ്ണം കുറയുമോ? അറിയാം ഇക്കാര്യങ്ങൾ....
മിതമായി കാപ്പി കുടിക്കുന്നത് ഉന്മേഷം നൽകുന്നതിനൊപ്പം മികച്ച ആരോഗ്യ ഗുണവും ഉള്ളതാണ്.
വണ്ണം കുറയ്ക്കാൻ നമ്മൾ പലവിധത്തിലുള്ള മാർഗങ്ങളും പിന്തുടരുന്നുണ്ട്. ഭക്ഷണ നിയന്ത്രണം, വ്യയാമം എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. അമിതവണ്ണം നിയന്ത്രിക്കാനുള്ള ഭക്ഷണങ്ങളിൽ ഒഴിവാക്കപ്പെടേണ്ട കൂട്ടത്തിലാണ് കാപ്പി. തുടർച്ചയായി കാപ്പി കുടിക്കുന്നതും അമിതമായി കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
എന്നാൽ മിതമായി കാപ്പി കുടിക്കുന്നത് ഉന്മേഷം നൽകുന്നതിനൊപ്പം മികച്ച ആരോഗ്യ ഗുണവും ഉള്ളതാണ്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിയാണ് ആരോഗ്യത്തിന് നല്ലത്. ബ്ലാക്ക് കോഫി ശരിയായ രീതിയിൽ കഴിച്ചാൽ വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും.
കലോറിയുടെ അളവ് കുറവുള്ള പാനീയങ്ങള്‍ ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രൗണ്ട് ബീന്‍സില്‍ നിന്ന് ബ്ര്യൂ ചെയ്തെടുത്ത ഒരു കപ്പ് റെഗുലര്‍ ബ്ലാക്ക് കോഫിയില്‍ രണ്ട് കലോറിയാണ് അടങ്ങിയിരിക്കുന്നത്. ചില കാപ്പിയില്‍ ഒരു കലോറിയും ആകാം. ഡീകഫിനേറ്റ് ചെയ്ത കാപ്പിയിൽ പൂജ്യമാണ് ആകെ കലോറിയുടെ അളവ്. ഇവ വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും.
ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം 'ക്ലോറോജെനിക് ആസിഡ്' സഹായകരമാണ്. ഇതിനൊപ്പം തന്നെ ബിപി, രക്തത്തിലെ ഷുഗര്‍നില എന്നിവ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ബ്ലാക്ക് കോഫി സഹായിക്കുന്നു.
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവർ ബ്ലാക്ക് കോഫി കഴിക്കുന്നതിലൂടെ വിശപ്പ് കുറഞ്ഞതായി അനുഭവപ്പെടുകയും ഭക്ഷണം കഴിക്കുന്നത് കുറയും ചെയ്യും. ഇതിലൂടെ ശരീരത്തിന്റെ വണ്ണം കുറയ്ക്കാം. ഗ്രീൻ കോഫി ബീൻസിന് കൊഴുപ്പിനെ അലിയിച്ച് കളയാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു.
കരളിൽ അടിഞ്ഞിട്ടുള്ള വിഷാംശങ്ങളെ ഒഴിവാക്കാനും ഗ്രീൻ കോഫി ബീൻസ് സഹായിക്കുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ അമിതമായ കൊഴുപ്പും മറ്റും പുറന്തള്ളാനും കാപ്പി സഹായിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതാണ് വണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം. കൊഴുപ്പ് അലിയിച്ച് കളയുന്നതിലൂടെ വണ്ണം കുറയ്ക്കാൻ സാധിക്കുന്നു.
ശരീത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ, ശരീരത്തിൽ അധികമായിരിക്കുന്ന ജലാംശം, ശരീരഭാരത്തിൽ ഉൾപ്പെടാം. ഇങ്ങനെ ശരീരത്തിൽ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...