ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇത് കൂടുതൽ ആശങ്കാകുലമായിക്കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം മുന്നറിയിപ്പ് നൽകി. പ്രമേഹം ഉള്ളവർക്ക് ശരീരഭാരം കുറയ്ക്കുന്നത് പ്രയാസകരമായിരിക്കുമോ? പ്രമേഹമുള്ള ആളുകൾക്ക്, അവർ ഇതിനകം തന്നെ നിരവധി ജീവിതശൈലി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്നാൽ, പ്രമേഹ രോഗികൾ  ശരീരഭാരം കുറയ്ക്കുമ്പോൾ അധിക കൊഴുപ്പ് പുറന്തള്ളുന്ന അതേ സമയം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ നടത്തിയ ലാൻസെറ്റ് പഠനമനുസരിച്ച്, ഇന്ത്യയിൽ 11.4 ശതമാനം അഥവാ 101 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്. ഏകദേശം 15.3 ശതമാനം അല്ലെങ്കിൽ 136 ദശലക്ഷം ആളുകൾക്ക് പ്രീ ഡയബറ്റിസ് ഉണ്ട്. പ്രീഡയബറ്റിസിന്റെ വ്യാപനത്തിന്റെ കാര്യത്തിൽ ഗ്രാമ-നഗര വിഭജനം ഇല്ല. കൂടാതെ, നിലവിൽ പ്രമേഹത്തിന്റെ വ്യാപനം കുറവുള്ള സംസ്ഥാനങ്ങളിൽ പ്രീ ഡയബറ്റിസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തിന്റെ പ്രധാന എഴുത്തുകാരിയും ഡോ. ​​മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്ററിലെ മാനേജിംഗ് ഡയറക്ടറുമായ ഡോ.ആർ.എം അഞ്ജന പറഞ്ഞു.


നിങ്ങൾക്ക് പ്രീ ഡയബറ്റിസ് ഉണ്ടെങ്കിൽ, പ്രമേഹത്തിലേക്കുള്ള പരിവർത്തനം വളരെ വേഗത്തിലാണ്. പ്രീ ഡയബറ്റിസ് ഉള്ളവരിൽ 60 ശതമാനത്തിലധികം പേരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രമേഹത്തിലേക്കെത്തുമെന്നും ഡോ.ആർ.എം അഞ്ജന പറഞ്ഞു. പ്രമേഹത്തെക്കുറിച്ച് പറയുമ്പോൾ ശരീരഭാരം ഒരു പ്രധാന ഘടകമാണ്. ശരീരഭാരം പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 1 പ്രമേഹമുള്ള ആളുകൾക്ക് ശരീരഭാരം കുറയാൻ സാധ്യതയുണ്ട്. അതേസമയം, അമിതവണ്ണമുള്ളവരോ അമിതഭാരമുള്ളവരോ ടൈപ്പ് 2 പ്രമേഹത്തിന് സാധ്യതയുള്ളവരാണ്.


ഭക്ഷണ ആസൂത്രണം: നിങ്ങളുടെ മെഡിക്കൽ ഹെൽത്ത് കെയർ പ്രൊവൈഡർ, ന്യൂട്രീഷ്യൻ അല്ലെങ്കിൽ ഡയറ്റീഷ്യൻ എന്നിവരുമായി ചർച്ച ചെയ്ത് ശരിയായ ഡയറ്റ് പ്ലാൻ തയ്യാറാക്കുക. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ മുതൽ ധാതുക്കൾ വരെ, സമീകൃതമായ ഭക്ഷണക്രമം പാലിക്കണം.


ALSO READ: World Brain Tumor Day: ബ്രെയിൻ ട്യൂമറിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം


പതിവ് വ്യായാമം: ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. കൂടാതെ, രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിർത്തുന്നതിനും വ്യായാമം സഹായിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വളരെയധികം ​ഗുണം ചെയ്യും. നിങ്ങൾക്ക് ഏത് തരത്തിലുള്ള വ്യായാമമാണ് ​ഗുണം ചെയ്യുക എന്നത് സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കേണ്ടതാണ്.


നിങ്ങളുടെ കലോറി കൗണ്ട് പരിശോധിക്കുക: ശരീരഭാരം കുറയ്ക്കുന്നതിലും പ്രമേഹരോഗികൾക്ക് ഏറ്റവും വലിയ ശത്രുവാകുന്നത് കലോറിയാണ്. ചില പഴങ്ങളിൽ ഉയർന്ന കലോറി അടങ്ങിയിരിക്കാം. അതുകൊണ്ട് ഇവ മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. ഉയർന്ന അളവിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് വെല്ലുവിളിയാകും.


ഉയർന്ന ഫൈബർ ഡയറ്റ്: കാബേജ്, ചീര, കയ്പക്ക തുടങ്ങിയ ഉയർന്ന നാരുകളുള്ള പച്ചക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും ഇവ മികച്ചതാണ്.


ഭക്ഷണത്തിൽ സിട്രസ് ഉൾപ്പെടുത്തുക: നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയ സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും. കൂടാതെ, വെള്ളരിക്കയും തേങ്ങാ വെള്ളവും കഴിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കും.


പ്രമേഹവും ശരീരഭാരം കുറയ്ക്കലും എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള പൊതുവായ വിവരമാണിത്. ഇത് മെഡിക്കൽ പ്രൊഫഷണൽ ഉപദേശത്തിന് പകരമാവില്ല. ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തി കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.