മുരിങ്ങക്കായും മുരിങ്ങയിലയും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. മുരിങ്ങ പൊടിയും ഇപ്പോൾ വളരെ ജനപ്രിയമായിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മുരിങ്ങ പൊടി മുരിങ്ങയിലകളിൽ നിന്നാണ് തയ്യാറാക്കുന്നത്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള മുരിങ്ങ പൊടി ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷക സാന്ദ്രത: അവശ്യ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും മുരിങ്ങ പൊടിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവ ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.


മെറ്റബോളിസം: മുരിങ്ങ പൊടി ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്നതിന് ആവശ്യമായ വിറ്റാമിൻ ബിയുടെ ഉയർന്ന ഉള്ളടക്കമുള്ള മുരിങ്ങി പൊടി ഉപാപചയപ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും. ഇത് കലോറി എരിച്ചുകളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.


വിശപ്പ് കുറയ്ക്കുന്നു: മുരിങ്ങ പൊടിയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.


വിഷാംശം നീക്കുന്നു: ആൻ്റി ഓക്‌സിഡൻ്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സമ്പന്നമായ ഉള്ളടക്കം മുരിങ്ങപൊടിയിൽ ഉണ്ട്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനം ശരീരത്തിന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.


വീക്കം കുറയ്ക്കുന്നു: വിട്ടുമാറാത്ത വീക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ക്വെർസെറ്റിൻ, കെംഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റാണ് മുരിങ്ങപൊടി.


മുരിങ്ങ പൊടി പൊതുവെ ഉപയോഗത്തിന് സുരക്ഷിതമാണെങ്കിലും, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് എന്തെങ്കിലും രോഗങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ മരുന്ന് കഴിക്കുകയാണെങ്കിൽ ഇത് അലർജിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.