Weight Loss: ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നോ? ജാതിക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Weight Loss With Nutmeg: മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ജാതിക്ക. കൂടാതെ, അനാവശ്യമായ ഭക്ഷണ ആസക്തികളെ അകറ്റി നിർത്താൻ കഴിയുന്ന വിധത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണിത്.
വിവിധ വിഭവങ്ങൾക്കും പാനീയങ്ങൾക്കും രുചി കൂട്ടാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിന് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ജാതിക്ക എന്നത് മിറിസ്റ്റിക്ക ജെനസ് എന്ന ഇനത്തിൽ ഉൾപ്പെടുന്നതാണ്. നിരവധി ഔഷധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ജാതിക്ക. കൂടാതെ, അനാവശ്യമായ ഭക്ഷണ ആസക്തികളെ അകറ്റി നിർത്താൻ കഴിയുന്ന വിധത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണിത്. ഒന്നിടവിട്ട ദിവസങ്ങളഇൽ അര ടീസ്പൂൺ അല്ലെങ്കിൽ ഒരു നുള്ള് ജാതിക്കപ്പൊടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ജാതിക്ക നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നു. കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ദഹന ഗുണങ്ങളും ഇതിനുണ്ട്. അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ജാതിക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ പൂർണ്ണമായി നിലനിർത്താനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു. 100 ഗ്രാം ജാതിക്കയിൽ 21 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്.
ALSO READ: തിളങ്ങുന്ന ചർമ്മം വേണോ? വൈറ്റമിൻ-ഇ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ് നേരിടുന്നുണ്ടെങ്കിൽ ജാതിക്ക വളരെ നല്ലതാണ്. നന്നായി ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഉറക്കക്രമത്തിൽ ഉണ്ടാകുന്ന അപാകതകൾ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ജാതിക്കയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ സഹായിക്കുന്നു. കോശങ്ങൾ അമിതമായ സമ്മർദ്ദം അനുഭവിക്കുമ്പോൾ, അത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.
ജാതിക്ക നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. എന്നിരുന്നാലും, ഇത് ഉയർന്ന പൂരിത കൊഴുപ്പാണ്, ഇത് ദോഷകരമാണ്, അതിനാൽ, ഈ സുഗന്ധവ്യഞ്ജനങ്ങൾ വലിയ അളവിൽ ഉപയോഗിക്കരുത്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.