ബെംഗളൂരു അർബൻ ജില്ലയോട് ചേർന്നുള്ള ചിക്കബല്ലാപ്പൂർ ജില്ലയിൽ മാരകമായ സിക്ക വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ 68 സ്ഥലങ്ങളിൽ കൊതുകുകളുടെ ശരീരത്തിൽ സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതുപോലെ, ചിക്കബെല്ലാപ്പൂർ ജില്ലയിലെ ആറ് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നതനുസരിച്ച്, പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധയുള്ള മിക്ക ആളുകളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല. രോഗവാഹകരായ ഈഡിസ് കൊതുകിലൂടെയോ ലൈംഗിക സമ്പർക്കത്തിലൂടെയോ ഗർഭിണിയായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്കോ രക്തപ്പകർച്ചയിലൂടെയോ ഇത് പകരാം.


ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈഡിസ് (സ്റ്റെഗോമിയ) ജനുസ്സിൽ പെട്ട, പ്രധാനമായും ഈഡിസ് ഈജിപ്തി, കൊതുകുകൾ  വഴിയാണ് സിക വൈറസ് പ്രധാനമായും പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് കടിക്കുന്നത്.


കൊതുക് കടിയേറ്റ് രണ്ട് മുതൽ ഏഴ് ദിവസത്തിന് ശേഷം സാധാരണയായി ലക്ഷണങ്ങൾ കണ്ടു തുടങ്ങും. തിണർപ്പ്, പനി, കണ്ണുകളിൽ ചുവപ്പ്, സന്ധി വേദന, പേശി വേദന, ക്ഷീണം എന്നിവ സിക വൈറസ് അണുബാധയുടെ ചില ലക്ഷണങ്ങളാണ്.


ഗർഭാവസ്ഥയിൽ മാത്രമേ സിക വൈറസ് അമ്മയിൽ നിന്ന് കുട്ടിയിലേക്ക് പകരുകയുള്ളൂ. ഗർഭിണിയായ സ്ത്രീക്ക് രോഗം ബാധിച്ചാൽ അത് നവജാതശിശുവിന് വലിയ അപകടമാണ്. ഇത് ശിശുക്കൾക്ക് മൈക്രോസെഫാലിയും മറ്റ് വൈകല്യങ്ങളും കൂടാതെ മാസം തികയാതെയുള്ള ജനനത്തിനും ഗർഭം അലസലിനും കാരണമാകും.


ALSO READ: ഈ തെറ്റുകൾ ഉത്കണ്ഠ വർധിപ്പിക്കും, ലക്ഷണങ്ങൾ വഷളാക്കും, ശ്രദ്ധിക്കുക


മുതിർന്നവരിലും കുട്ടികളിലും ഗില്ലിൻ-ബാരെ സിൻഡ്രോം, ന്യൂറോപ്പതി, മൈലിറ്റിസ് എന്നിവയുമായി സിക വൈറസ് അണുബാധ ബന്ധപ്പെട്ടിരിക്കുന്നു.


സിക വൈറസിനെ ചികിത്സിക്കാൻ ഇതുവരെ ആന്റി വൈറൽ ചികിത്സകളൊന്നും ഉണ്ടായിട്ടില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതും ഉൾപ്പെടെയുള്ള സപ്പോർട്ടീവ് കെയർ ശുപാർശ ചെയ്യപ്പെടുന്നു.


സിക വൈറസ്; പ്രതിരോധം


മുഴുനീള വസ്ത്രങ്ങൾ ധരിക്കുക: ഈർപ്പവും കാലാവസ്ഥാ വ്യതിയാനവും മൂലം കൊതുകുകൾ വർധിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്ത് കൊതുകുകടിയോ മറ്റേതെങ്കിലും പ്രാണികളുടെ കടിയോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് മുഴുനീള വസ്ത്രങ്ങൾ ധരിക്കാം.


സമീകൃതാഹാരം കഴിക്കുക: സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. പ്ലേറ്റ്‌ലെറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പോഷകങ്ങൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കിവി, പ്ലം, ചെറി, പപ്പായ, ആപ്പിൾ, മാതളനാരങ്ങ, ബ്രൊക്കോളി, ബീറ്റ്റൂട്ട് മുതലായവ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി നിലനിർത്താനും സഹായിച്ചേക്കാം.


മതിയായ വിശ്രമം: ശരീരം ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് മതിയായ വിശ്രമം അനുവദിക്കുകയും ശരീരം പുനരുജ്ജീവിപ്പിക്കാനും വീണ്ടെടുക്കാനും അനുവദിക്കുകയും വേണം.


ശരിയായ ശുചിത്വം പാലിക്കുക: ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറുന്നതിനാൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക.


കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോ​ഗിക്കുക: കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലോ കുട്ടികൾ പുറത്തിറങ്ങുമ്പോഴോ ഇത് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.