പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത, ബീജത്തിന്റെ ആരോഗ്യം എന്നിവയെ സ്വാധീനിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുവെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നു. ബീജത്തിന്റെ ഗുണമേന്മയും മൊത്തത്തിലുള്ള പ്രത്യുത്പാദനക്ഷമതയും വർധിപ്പിക്കാൻ പോഷക സമൃദ്ധമായ ഭക്ഷണക്രമം സ്വീകരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയകരമായ ഗർഭധാരണത്തിനുള്ള ഒരു പ്രധാന ഘടകമാണ് ബീജത്തിന്റെ ആരോഗ്യം. ബീജത്തിന്റെ എണ്ണം, ചലനശേഷി, രൂപഘടന, മൊത്തത്തിലുള്ള ആരോ​ഗ്യം എന്നിവയുൾപ്പെടെ വിവിധ വശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സമീകൃതാഹാരം ശുക്ലത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വലിയ സംഭാവന നൽകുന്നു.


ആന്റിഓക്‌സിഡന്റുകൾ: ബീജത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ വിറ്റാമിനുകളായ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ സിട്രസ് പഴങ്ങൾ, ബെറിപ്പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്തുക.


ഒമേഗ -3 ഫാറ്റി ആസിഡുകൾ: ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാൾനട്ട് എന്നിവയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ബീജകോശങ്ങളുടെ ഘടനാപരമായ സമഗ്രതയ്ക്കും മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തിനും സഹായിക്കുന്നു.


സിങ്ക്: ശുക്ല ഉൽപാദനത്തിനും ടെസ്റ്റോസ്റ്റിറോൺ മെറ്റബോളിസത്തിനും ഒരു നിർണായക ധാതുവാണ് സിങ്ക്. ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ, പയറുവർ​ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ സിങ്കിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്.


ഫോളേറ്റ്: ഡിഎൻഎ സമന്വയത്തിനും ആരോ​ഗ്യത്തിനും ഫോളേറ്റ് അത്യന്താപേക്ഷിതമാണ്. ഇത് ആരോഗ്യകരമായ ബീജത്തിന്റെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഇലക്കറികൾ, പയർ, അവോക്കാഡോ എന്നിവ ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.


ALSO READ: ദൈനംദിന ഭക്ഷണത്തിൽ പോഷകങ്ങൾ ഉറപ്പാക്കാം; ഡയറ്റ് പ്ലാനിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


വിറ്റാമിൻ ഡി: വിറ്റാമിൻ ഡി ടെസ്റ്റോസ്റ്റിറോൺ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യം എന്നിവ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്.


ലൈക്കോപീൻ: തക്കാളി, തണ്ണിമത്തൻ, പിങ്ക് ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ കാണപ്പെടുന്ന ലൈക്കോപീൻ മെച്ചപ്പെട്ട ബീജ സാന്ദ്രതയും ചലനശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.


ജലാംശം: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് പ്രത്യുത്പാദന ആരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആവശ്യത്തിന് വെള്ളവും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.


മിതമായ പ്രോട്ടീൻ ഉപഭോഗം: നിങ്ങളുടെ ഭക്ഷണത്തിൽ കോഴി, മത്സ്യം, പയറുവർ​ഗങ്ങൾ തുടങ്ങിയ മെലിഞ്ഞ പ്രോട്ടീനുകൾ ഉൾപ്പെടുത്തുക. ചുവന്ന മാംസം അമിതമായി കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചേക്കാം.


സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക: സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായ പഞ്ചസാരയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മികച്ച പ്രത്യുത്പാദന ആരോ​ഗ്യത്തിനായി പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.


ആരോഗ്യകരമായ ഭാരം നിലനിർത്തുക: പൊണ്ണത്തടി പുരുഷന്മാരിലെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.