എന്താണ് ബൈപോളാർ ഡിസോർഡർ? ലക്ഷണങ്ങൾ, ചികിത്സ... ബൈപോളാർ ഡിസോർഡറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
മാനസികാവസ്ഥയിൽ വളരെ പെട്ടെന്ന് അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിക്കുന്നതാണ് ബൈപോളാർ ഡിസോർഡർ.
എന്താണ് ബൈപോളാർ ഡിസോർഡർ?
സന്തോഷം, സങ്കടം, സ്നേഹം, ദേഷ്യം.... നിരവധി വികാരങ്ങൾക്കിടയിലൂടെയാണ് ഓരോ മനുഷ്യനും ഓരോ നിമിഷവും കടന്നുപോകുന്നത്. ദിവസവും പല തരത്തിലുള്ള മാനസികാവസ്ഥകളിലൂടെ നാം കടന്നുപോകേണ്ടി വരും. എന്നാൽ, മാനസികാവസ്ഥയിൽ വളരെ പെട്ടെന്ന് അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിക്കുന്നതാണ് ബൈപോളാർ ഡിസോർഡർ.
ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ?
മാനസികാവസ്ഥയിൽ വളരെ വേഗത്തിൽ മാറ്റങ്ങൾ വരും. വിഷാദവും ഉന്മാദവും മാറി മാറി വരും. സന്തോഷത്തിൽ ഇരിക്കവേ പെട്ടെന്ന് സങ്കടം വരിക, ദേഷ്യം വരിക തുടങ്ങിയവ ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങളാണ്.
ബൈപോളാർ ഡിസോർഡർ എങ്ങനെ തിരിച്ചറിയാം?
പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ വരാൻ സാധ്യതയുള്ള അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. പതിയെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. മാനസികാവസ്ഥയിൽ തുടർച്ചയായി വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. അകാരണമായി ദേഷ്യവും സങ്കടവും സന്തോഷവും മാറി മാറി വരും. ബൈപോളാർ ഡിസോർഡറിലേക്ക് നയിക്കുന്നതിന്റെ വ്യക്തമായ കാരണം അറിവായിട്ടില്ല.
തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ബൈപോളാർ ഡിസോർഡർ എങ്ങനെ ചികിത്സിക്കാം?
കൃത്യമായി രോഗനിർണയം നടത്തുകയും ചികിത്സ ലഭിക്കുകയും ചെയ്‌താൽ ബൈപോളാർ ഡിസോർഡർ പൂർണമായും മാറ്റിയെടുക്കാൻ കഴിയും. മരുന്നുകൾക്കൊപ്പം തന്നെ ബൈപോളാർ ഡിസോർഡർ ചികിത്സയിൽ സൈക്കോതെറാപ്പിയും ഉപയോഗപ്പെടുത്തുന്നു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും കൃത്യമായ ലക്ഷ്യത്തിലേക്ക് ജീവിതത്തെ കേന്ദ്രീകരിച്ചും ഈ അവസ്ഥയിൽ നിന്ന് മോചിതരാകാം. ബൈപോളാർ ഡിസോർഡർ കണ്ടെത്താനായി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ നിലവിലില്ല. നിങ്ങൾക്കു രോഗമുണ്ട് എന്ന് സംശയിക്കുന്നുവെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് ഉപദേശം തേടുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...