മാനസികമായ വിശ്രമവും ഏകാ​ഗ്രതയും നൽകുന്ന ഒന്നാണ് ധ്യാനം. മറ്റ് ചിന്തകൾ ഒന്നും കൂടാതെ ഏകാഗ്രമായി ഒരേ വിഷയത്തിൽ തന്നെ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം എന്ന് വിശേഷിപ്പിക്കുന്നത്. യോ​ഗയുടെ ഒരു ഭാ​ഗമാണ് ധ്യാനം. ധ്യാനം എന്നാൽ പരമോന്നത ശക്തിയുമായി ബന്ധപ്പെടാൻ നമ്മെ സഹായിക്കുന്ന 'ധ്യാന' എന്നാണ് അർത്ഥമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ ആത്മീയവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിനായി ധ്യാനം പരിശീലിക്കുന്നു. ധ്യാനം എന്നത് സ്വയം അവബോധവും ശാക്തീകരണവുമാണ്. ധ്യാനം ഒരു ജീവിതരീതിയാണ്. പുറം ലോകത്തിൽ നിന്ന് നമ്മെത്തന്നെ വേർപെടുത്താനും നമ്മുടെ ആത്മാക്കളെ ബന്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ധ്യാനം ജീവിതശൈലിയുടെ ഒരു ഭാ​ഗമാക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും അതുപോലെ തന്നെ ശാരീരികമായും ഏറെ ​ഗുണങ്ങൾ നൽകുന്നുണ്ട്. 


രക്തസമ്മർദ്ദം തുടങ്ങി ഉത്കണ്ഠ കുറയ്ക്കുന്നത് വരെ നിരവധി ​ഗുണങ്ങൾ ധ്യാനത്തിലൂടെ നേടിയെടുക്കാനാകും. ധ്യാനം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 


ഏകാ​ഗ്രത വർധിപ്പിക്കാൻ ധ്യാനത്തിലൂടെ സാധിക്കും. 


സമ്മർദ്ദം കുറയ്ക്കുന്നു- പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നതിനും സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുന്നതിനും ധ്യാനം വളരെ ഫലപ്രദമാണ്.  


Also Read: UV Rays Protection: അൾട്രാവയലറ്റ് കിരണങ്ങളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാം, ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ


 


സന്തോഷകരമായ മനസ്സ്- മൈൻഡ്ഫുൾനെസ് ധ്യാനം ഒറ്റപ്പെടൽ എന്ന അവസ്ഥയെ കുറയ്ക്കുന്നു. അത്തരം ചിന്തകൾ കുറയ്ക്കുന്നതിന് മൈൻഡ്ഫുൾനെസ് ധ്യാന പരിശീലനം ഉപയോഗപ്രദമാണ്. ഇത് രോഗാവസ്ഥയ്ക്കും മരണത്തിനും ഉള്ള സാധ്യത കുറയ്ക്കുന്നു.


ഉറക്കം മെച്ചപ്പെടുത്തുന്നു- ധ്യാനം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. 


ശരീരം മാത്രമല്ല ചിലപ്പോൾ നമ്മുടെ മനസും അതിവേ​ഗം വാർധക്യത്തിലേക്ക് പോകാറുണ്ട്. ധ്യാനം മനസ് വാർധക്യത്തിലേക്ക് പോകുന്നതിൽ നിന്ന് തടയുന്നു. ബുദ്ധിശക്തി കുറയുന്നതിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും ധ്യാനം സഹായിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.