Myositis: എന്താണ് മയോസൈറ്റിസ്? ലക്ഷണങ്ങള്‍ അറിയാം
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന് മയോസൈറ്റിസ് (Myositis)ബാധിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്. താരം തന്നെയാണ് തന്‍റെ രോഗവിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന് മയോസൈറ്റിസ് (Myositis)ബാധിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്. താരം തന്നെയാണ് തന്‍റെ രോഗവിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
സാമന്ത രോഗ വിവരം വെളിപ്പെടുത്തിയതോടെ നിരവധി തെന്നിന്ത്യന്‍, ബോളിവുഡ് താരങ്ങളാണ് വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി രംഗത്തെത്തിയത്. എന്നാല്‍ അതോടൊപ്പം തന്നെ എന്താണ് മയോസൈറ്റിസ് എന്ന് ഗൂഗിളില്‍ തിരഞ്ഞവരും ഏറെയാണ്.
മയോസൈറ്റിസ് എന്ന രോഗം ചര്‍ച്ചയായി മാറിയ അവസരത്തില്‍ എന്താണ് മയോസൈറ്റിസ് എന്നും എന്താണ് അതിന്‍റെ ലക്ഷണങ്ങള്‍ എന്നും അറിയാം..
എന്താണ് മയോസൈറ്റിസ്? (What is Myositis?)
പേശികളെ ബാധിക്കുന്ന ഒരു വീക്കമാണ് മയോസൈറ്റിസ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്.
എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്. ശരീരത്തിന്‍റെ ഏതു ഭാഗത്തുള്ള മസിലുകളെയും അതായത്, കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്‍റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
എന്താണ് മയോസൈറ്റിസ് ലക്ഷണങ്ങള്‍? (What is Myositis symproms?)
ശരീരത്തിലെ പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്‍റെ പ്രധാന ലക്ഷണം.
ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പേശികളുടെ ബലക്കുറവ്, . ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇരിക്കാനും നില്‍ക്കാനും പ്രയാസം, കൂടാതെ തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്‍റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം.
പ്രധാനമായും രണ്ടു തരത്തിലുള്ള മയോസൈറ്റിസുകളാണ് ഉള്ളത്. പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ് അവ.
എന്താണ് പോളി മയോസൈറ്റിസ്? ലക്ഷണങ്ങള്‍ എന്താണ്?
തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും പോളിമയോസൈറ്റിസ് ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഈ രോഗം 30 വയസിനും 60 വയസിനുമിടയിലാണ് കൂടുതലായും കണ്ടുവരുന്നത്.
പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക എന്നിവയാണ് പോളി മയോസൈറ്റിസിന്‍റെ ലക്ഷണങ്ങള്‍.
എന്താണ് ഡെർമാ മയോസൈറ്റിസ്? ലക്ഷണങ്ങള്‍ അറിയാം
ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഡെർമാമയോസൈറ്റിസ് ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
പോളി മയോസൈറ്റിസിന് സമാനമാണ് ഡെർമാ മയോസൈറ്റിസിന്‍റെയും ലക്ഷണങ്ങൾ. ഈ രോഗമുള്ളവരുടെ ചര്‍മ്മത്തില്‍ ചുവന്നതും പർപ്പിൾ നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈകൾ, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുക. ഈ പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.
മയോസൈറ്റിസ് എങ്ങനെ രോഗം കണ്ടെത്താം ?
രക്ത പരിശോധനയിലൂടെയും എംആർഐ സ്‌കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെയും രോഗം സ്ഥിരീകരിക്കാം.
മയോസൈറ്റിസ് ചികിത്സ
ചികിത്സ കണ്ടെത്തിയിട്ടുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് ഈ രോഗത്തെ കീഴ്‌പ്പെടുത്താൻ സാധികക്കും എന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...