തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോവൈറസ് ബാധിച്ചതായി ജൂൺ അഞ്ചിന് കേരള സർക്കാർ അറിയിച്ചിരുന്നു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് ബാധിക്കുന്നത്. സംസ്ഥാനത്ത് നോറോവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. നോറോവൈറസ് പകർച്ചവ്യാധിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറസ് പ്രതിരോധത്തിനായി ശുചിത്വം പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് കുട്ടികളിൽ നൊറോവൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മലിനമായ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലൂടെയാണ് നോറോവൈറസ് പടരുന്നത്. നോറോവൈറസ് ബാധ ഛർദ്ദി, വയറിളക്കം, തലവേദന, ശരീരവേദന എന്നിവയ്ക്ക് കാരണമാകും. ​ഗുരുതരമായ അവസ്ഥയിൽ നിർജ്ജലീകരണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


എന്താണ് നോറോവൈറസ്?
വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകുന്ന പകർച്ചവ്യാധിയാണ് നോറോവൈറസ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും പഴകിയ ഭക്ഷണ പാനീയങ്ങളിലൂടെയും വൈറസ് ബാധയുണ്ടാകാം.


നോറോവൈറസ് പകരുന്നതെങ്ങനെ?
രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുക, മലിനമായ ഭക്ഷണമോ വെള്ളമോ കുടിക്കുക, അല്ലെങ്കിൽ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുക, തുടർന്ന് കഴുകാത്ത കൈകൾ വായിൽ വയ്ക്കുക എന്നിവയെല്ലാം നോറോവൈറസ് പിടിപെടാനുള്ള സാഹചര്യങ്ങളാണ്.


നോറോവൈറസ്ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?
വയറിളക്കം, ഛർദ്ദി, ഓക്കാനം, വയറ്റിലെ അസ്വസ്ഥത എന്നിവയാണ് നോറോവൈറസിന്റെ സാധാരണ ലക്ഷണങ്ങൾ. പനി, തലവേദന, ശരീരവേദന എന്നിവയും നോറോവൈറസ്ബാധയുടെ ഫലമായി ഉണ്ടാകാം.


നൊറോവൈറസ് പകരുന്നത് തടയാൻ എന്ത് ചെയ്യണം?
കൈകൾ ഇടയ്ക്കിടെ കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക.
ഇറച്ചി, മീൻ തുടങ്ങിയവ നന്നായി പാകം ചെയ്ത് കഴിക്കുക.
രോ​ഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക.
രോ​ഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.
രോ​ഗം സ്ഥിരീകരിച്ചവരോ രോ​ഗലക്ഷണങ്ങൾ ഉള്ളവരോ മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ അവസാനിച്ചതിന് ശേഷം രണ്ട് ദിവസം കൂടി വിശ്രമിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.