സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥയും ക്രമരഹിതമായ ആർത്തവവും സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്. അതായത്, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പിസിഒഎസ്) ഒരു രോഗാവസ്ഥയല്ല. 17 മുതൽ 36 വരെ പ്രായമുള്ള സ്ത്രീകളിലാണ് പിസിഒഎസ് കൂടുതലായി കാണപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപ്പക്കാരായ പെൺകുട്ടികളിൽ ആർത്തവം സാധാരണയായി ക്രമരഹിതമാകാറുണ്ട്. എന്നാൽ ഇത് തുടർച്ചയായി ക്രമരഹിതമാകുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ക്രമരഹിതമായ ആർത്തവമാണ് പിസിഒഎസിന്റെ ആദ്യ സൂചന. ശരീരഭാരം വർധിക്കുക, എണ്ണമയമുള്ള ചർമ്മം, മുടികൊഴിച്ചിൽ എന്നിവയും പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യയിൽ അഞ്ചിൽ ഒരു സ്ത്രീ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 


എന്താണ് പിസിഒഎസ്: ഓവുലേഷൻ പ്രക്രിയ കൃത്യമല്ലാതായാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഇതേ തുടർന്ന് സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ എന്നിവയുടെ ഉത്പാദനം കുറയും. പുരുഷ ഹോർമോണായ ആൻഡ്രജൻ ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇത് ആർത്തവ ക്രമക്കേടിലേക്കും വന്ധ്യതയിലേക്കും നയിക്കും.


പിസിഒഎസ് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ: പാരമ്പര്യം, ജീവിത ശൈലിയിലെ മാറ്റങ്ങൾ, ഇൻസുലിന്റെ വർധനവ് എന്നിവയെല്ലാം പിസിഒഎസിലേക്ക് നയിക്കാം. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. പാലും പാൽ ഉത്പന്നങ്ങളും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ 


പിസിഒഎസ് ചികിത്സ: ആരംഭത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ പിന്നീട് പല ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കും. പിസിഒഎസ് കൃത്യമായി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ അമിത വണ്ണം, ഫാറ്റി ലിവർ എന്നിവയിലേക്ക് നയിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.