Strep A Disease: എന്താണ് സ്ട്രെപ് എ ഡിസീസ്? യുകെയിൽ കുട്ടികളുടെ മരണത്തിന് കാണമാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്
Strep A Disease: സ്ട്രെപ് എ ഡിസീസ് ബാധിച്ച് മരിച്ച കുട്ടികളിൽ ഭൂരിഭാഗവും പത്ത് വയസ്സിന് താഴെയുള്ളവരാണ്. അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശം നൽകി.
കോവിഡിനെ തുടർന്ന്, ആളുകളുടെ രോഗപ്രതിരോധശേഷി കുറയുകയും മറ്റ് വിവിധ വൈറസുകളുടെ വ്യാപനം വർധിക്കുന്നതുമാണ് ലോകത്ത് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ യുഎസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉയർന്ന് വന്ന ഒരു രോഗാവസ്ഥയാണ് സ്ട്രെപ് എ ഡിസീസ്. ഈ രോഗം ബാധിച്ച് ഇതിനകം ഒമ്പത് കുട്ടികൾ മരിച്ചു. സ്ട്രെപ് എ ഡിസീസ് ബാധിച്ച് മരിച്ച കുട്ടികളിൽ ഭൂരിഭാഗവും പത്ത് വയസ്സിന് താഴെയുള്ളവരാണ്. അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശം നൽകി. അണുബാധ നേരിയതോതിലാണ് ബാധിക്കുന്നതെങ്കിലും കുട്ടികൾക്ക് ഗുരുതരമാകാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ, സ്ട്രെപ് എ അണുബാധ എന്താണെന്നും അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കാം.
എന്താണ് സ്ട്രെപ് എ അണുബാധ?
തൊണ്ടയിലും ചർമ്മത്തിലും ബാധിക്കുന്ന ഒരു ബാക്ടീരിയയാണ് സ്ട്രെപ് എ. ഇത് സാധാരണയായി ചെറിയ പനിക്കും തൊണ്ടയിലെ അണുബാധയ്ക്കും കാരണമാകുന്നു. പലർക്കും സ്ട്രെപ് അണുബാധ ലക്ഷണങ്ങൾ ഇല്ലാതെയാണ് ബാധിക്കുന്നത്. ചിലപ്പോൾ പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ അടങ്ങിയിരിക്കുന്ന തുള്ളികളിലൂടെയും ചർമ്മത്തിൽ നിന്ന് ചർമ്മവുമായുള്ള സമ്പർക്കം വഴിയുമാണ് അണുബാധ പടരുന്നത്. അതിനാൽ, രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്.
ALSO READ: Winter Superfoods: അടുക്കളയിലെ ഈ സുഗന്ധവ്യഞ്ജനങ്ങൾ നൽകും മികച്ച പ്രതിരോധശേഷി
സ്ട്രെപ്പ് എ അണുബാധയുടെ ലക്ഷണങ്ങൾ
യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നത് അനുസരിച്ച്, ഉമിനീർ ഇറക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ തൊണ്ട വേദന, പനി, ചർമ്മത്തിൽ തിണർപ്പ്, ടോൺസിലുകളും ഗ്രന്ഥികളും വീർത്ത് കാണപ്പെടുക എന്നിവ അണുബാധയുടെ ലക്ഷണങ്ങളാണ്. ചെറിയ കുട്ടികളിൽ കാണപ്പെടുന്ന മറ്റ് ലക്ഷണങ്ങൾ ഇവയാണ്.
1- ചർമ്മത്തിൽ തിണർപ്പ്
2- വിശപ്പില്ലായ്മ
3- മൂക്കൊലിപ്പ്
4- തുടർച്ചയായ നിർജ്ജലീകരണം
5- ക്ഷീണം
6- അമിതമായ വിയർപ്പ്
7- പനി
8- വീർത്ത ടോൺസിലുകളും ഗ്രന്ഥികളും
ALSO READ: Broccoli: നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ബ്രോക്കോളി ചേർക്കണം; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
സ്ട്രെപ്പ് എ അണുബാധയ്ക്കുള്ള ചികിത്സ
സ്ട്രെപ് എ അണുബാധ ചികിത്സിക്കാൻ വാക്സിൻ ഇല്ല. അതിനാൽ, അണുബാധയുടെ തീവ്രത കുറയ്ക്കാൻ ആന്റിബയോട്ടിക്സാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അണുബാധയുടെ വ്യാപനവും തീവ്രതയും അനുസരിച്ച് ഏതാണ് മികച്ചതെന്ന് ഡോക്ടർമാർ നിർദേശിക്കും. അണുബാധ ഗുരുതരമാകുമ്പോൾ, ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. വ്യക്തി ശുചിത്വത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. കൂടാതെ, രോഗലക്ഷണങ്ങൾ കണ്ടാലുടൻ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...