വളരെ അപകടകാരിയായ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ഇന്ന് പ്രമേഹം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ 'പടര്‍ന്നു പിടിക്കുന്ന' രോഗവും പ്രമേഹം തന്നെയാണെന്ന് പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും കൃത്യമായ ഡയറ്റ് പ്ലാനും ചിട്ടയോടെയുള്ള ലൈഫ് സ്റ്റൈലും പിന്തുടര്‍ന്നാല്‍ പ്രമേഹത്തെ വളരെ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാം. ഇതിനായി പ്രമേഹ രോഗികള്‍ ഭക്ഷണ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തൊക്കെ പാടില്ല എന്ന കാര്യം പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കണം.  


ALSO READ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്നം കാണുന്നുണ്ടോ? എന്താണതിൻറ അർഥം


പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ മാത്രമേ സാധിക്കൂ. അതിനാല്‍ ഭക്ഷണം നിയന്ത്രിക്കണം. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും പരമാവധി ഒഴിവാക്കിയേ തീരൂ. രക്തത്തിലെ പഞ്ചാസരയുടെ അളവ് വര്‍ധിക്കുമെന്ന പേടി കാരണം പലരും പ്രഭാത ഭക്ഷണം ബോധപൂര്‍വം ഒഴിവാക്കാറുണ്ട്. ഇതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. 


പല പ്രമേഹ രോഗികളുടെയും സംശയമാണ് പഴങ്ങള്‍ കഴിക്കുന്നത് കുഴപ്പമുണ്ടോ എന്നത്. എന്നാല്‍, പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. പഴങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസുകള്‍ കുടിക്കുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പഴങ്ങളില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ സൂക്ഷിക്കാം. 


പ്രമേഹ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പകരം പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. പലരും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന ധാരണയോടെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇത് നല്ല ശീലമല്ല. മത്സ്യം, ബീന്‍സ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കഴിക്കുന്നത് നല്ലതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.