Tongue Color: നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പലപ്പോഴും ആരോഗ്യപരമായ പല വസ്തുതകളും വെളിപ്പെടുത്തും. അതില്‍ പ്രധാനപ്പെട്ടതാണ് നാക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ നാവില്‍ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ അനാരോഗ്യം പെട്ടെന്ന് കണ്ട് പിടിക്കാന്‍ സാധിക്കും. ഇതിനാലാണ്, ചികിത്സയ്ക്കായി ആരോഗ്യവിദഗ്ധര്‍ നാവ് പരിശോധിക്കുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ നാവും നമ്മുടെ ശരീരത്തിലെ പല രോഗാവസ്ഥകളും ചൂണ്ടിക്കാണിയ്ക്കുന്ന ഒന്നാണ്. നാവിലുണ്ടാകുന്ന പല മാറ്റങ്ങളും നമ്മുടെ ശരീരം നേരിടുന്ന പല രോഗാവസ്ഥകളേയും പ്രശ്‌നങ്ങളേയും നമുക്ക് കാണിച്ചു തരുന്ന ഒന്നാണ്. നാക്കിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ പല വസ്തുകളും തെളിയിക്കുന്നു.


Also Read:   Vitamin D Deficiency: നിങ്ങളുടെ ശരീരത്തില്‍ വിറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം


നാവിന്‍റെ നിറം, ഒരു കണ്ണാടിയുടെ മുന്നിൽ നിൽക്കൂ, നിങ്ങളുടെ നാവിന്‍റെ നിറം എങ്ങനെയെന്ന് നോക്കൂ,  നിങ്ങൾ ഏത് രോഗത്തിന്‍റെ പിടിയിലാണെന്ന് ഈ നിറത്തിന് പറയാൻ കഴിയും. അതിനെക്കുറിച്ച് അറിയാം...
 
മിനുസമാര്‍ന്ന നാവ് 


നിങ്ങളുടെ നാവ് ഏറെ മിനുസമാര്‍ന്നതാണ് എങ്കില്‍ നിങ്ങളുടെ ശരീരത്തിൽ ആവശ്യമായ വിറ്റാമിനുകളുടെ കുറവ് ഉണ്ടെന്നാണ് അര്‍ഥം. ഉദാഹരണത്തിന്, ശരീരത്തിൽ വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുടെ കുറവ് ഉണ്ടാകുമ്പോൾ, നാവ് മിനുസമാർന്നതായി തോന്നാം. ഈ അവസ്ഥ ചിലപ്പോള്‍ ചില മരുന്നുകള്‍ മൂലവും ഉണ്ടാകാം. 


Also Read:   Pushpa 2: അല്ലു അർജുന്‍റെ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം എപ്പോള്‍ റിലീസ് ചെയ്യും? അറിയാം  



 
നാവില്‍ ക്രീം നിറത്തില്‍ വെള്ള കുത്തുകള്‍
 
നാവില്‍ ക്രീം നിറത്തില്‍ വെള്ള കുത്തുകള്‍ കാണാം. ഇത് ഫംഗല്‍ ഇന്‍ഫെക്ഷനാകാം. ഇതിനു കാരണം എന്തെങ്കിലും അസുഖത്തിന്  മരുന്നുകള്‍ ഉപയോഗിച്ചതിനു ശേഷമോ അല്ലെങ്കില്‍ വായിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ എണ്ണത്തിലുള്ള വ്യത്യാസം മൂലമോ ആകാം. ഇത്തരത്തില്‍ വെള്ള നിറത്തിലുള്ള വരകള്‍ നാവില്‍ ഉണ്ട് എങ്കില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം തകരാറിലാണ് എന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. നാവ് വൃത്തിയാക്കിയിട്ടും ഇത് കാണുന്നുണ്ട് എങ്കില്‍ ഇത് ല്യൂക്കോപ്ലാക്കിയ എന്ന അവസ്ഥയാണ്. ഇത് ക്യാന്‍സറുമായി ബന്ധപ്പെട്ടതാണ്.


നാവ് പൊള്ളുന്നതുപോലെ തോന്നല്‍ 


നാവില്‍ ചിലപ്പോള്‍ പൊള്ളുന്നതു പോലൊരു തോന്നല്‍ ഉണ്ടാകാം. ഇതിന്  കാരണം ബേണിംഗ് മൗത്ത് സിന്‍ഡ്രോം എന്ന അവസ്ഥയായിരിയ്ക്കും. ഡ്രൈ മൗത്ത്, ഇന്‍ഫെക്ഷനുകള്‍, ആസിഡ് റിഫ്‌ളക്‌സ്, പ്രമേഹം, പോലുള്ള അവസ്ഥകളും ഇതിന് കാരണമാകാം. പൈനാപ്പിള്‍ പോലുള്ള ചില ഭക്ഷണങ്ങളും ഇത്തരം അവസ്ഥയ്ക്കു  വഴിതെളിക്കും. 


​ചുവന്ന നാവ്  
 
ചിലരുടെ നാവ് നല്ല ചുവന്ന നിറത്തിലേതാകാം. ഇതിനു കാരണം കാവസാക്കി രോഗമാണ്. ഇത് രക്തക്കുഴലുകളെ ബാധിയ്ക്കുന്ന ഒന്നാണ്.  ഇത് ചിലപ്പോള്‍ സ്‌കാര്‍ലെറ്റ് ഫീവര്‍ ലക്ഷണം കൂടിയാകാം,  ഇതിന് വായില്‍ വേദനയുണ്ടാകും. വൈറ്റമിന്‍ ബി3 യുടെ കുറവും കാരണമാകാറുണ്ട്.  


നാവില്‍ വിള്ളലുകള്‍ ഉണ്ടാവുന്ന അവസ്ഥ  


നാവില്‍ ചിലപ്പോള്‍ വിള്ളലുകള്‍ പോലെ ഉണ്ടാകാം,  നാവില്‍ ചിലപ്പോള്‍ വേദനയോ  നീറ്റലോ വായ്പ്പുണ്ണോ ഉണ്ടാകാം. ഇതിനു കാരണം ചില ഇന്‍ഫെക്ഷനുകളാകാം, അല്ലെങ്കില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ആവാം. വായിലുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകള്‍, മുഴകള്‍, നാവില്‍ വേദന, ഭക്ഷണം ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവ സ്ഥിരമായുണ്ടെങ്കില്‍  ഇത് ഏറെ ഗൗരവത്തോടെ കാണണം  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.