Heart Attack Death: 'ഹാര്‍ട്ട് അറ്റാക്ക്' അഥവാ ഹൃദയാഘാതത്തെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. ഒട്ടുമിക്ക കേസുകളിലും രോഗിയുടെ ജീവന്‍ ഏറെ  അപകടം നിറഞ്ഞ ഘട്ടങ്ങളിലൂടെ  കടന്നുപോകുന്ന അവസ്ഥയാണ് സംഭവിക്കാറുള്ളത്.  അതില്‍ത്തന്നെ വലിയ് ഒരു വിഭാഗം മരണത്തിന് കീഴടങ്ങുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sleep Habits: നല്ല ഉറക്ക ശീലങ്ങള്‍ പാലിയ്ക്കാം, മാനസികാരോഗ്യം വർദ്ധിപ്പിക്കാം  


ആഗോളതലത്തില്‍ മരണ കാരണം സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  ഹൃദയാഘാതം മൂലം മരിയ്ക്കുന്നവരുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍. കൂടാതെ, ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ കൂടിവരുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. 


എന്നാല്‍, ഹൃദയാഘാതം സംബന്ധിച്ച് ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ ഇരട്ടിയില്‍ അധികമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. അതായത്, ഹാര്‍ട്ട് അറ്റാക്ക് കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നത് സ്ത്രീകളില്‍ ആണ് എന്ന് ചുരുക്കം.  


ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളിലും പുരുഷന്മാരിലും ഏറെ വ്യത്യസ്തതകളോടെ ഉണ്ടാവാം എന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ ആരിലാണ് ഇതുമൂലമുള്ള അപകടസാധ്യത കൂടുതലെന്നതാണ് ഈ പുതിയ പഠനം വ്യക്തമാക്കുന്നത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഒരു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു പഠന റിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തു വിട്ടത്.  


പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് 'ഹാര്‍ട്ട് അറ്റാക്ക്' മൂലം കൂടുതലും മരണത്തിന് കീഴടങ്ങുന്നത് എന്ന നിര്‍ണായക വിവരമാണ് ഈ പഠനം പങ്കുവയ്ക്കുന്നത്. രക്തസമ്മര്‍ദ്ദം,  കൊളസ്ട്രോള്‍, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പുകവലി പോലെയുള്ള ദുശീലങ്ങളും ഇതിന് കാരണമായി വരാമെന്നും പഠനം പറയുന്നു. 


രക്തക്കുഴലുകളിലെ ബ്ലോക്ക് തുറക്കാൻ സഹായിക്കുന്ന സ്റ്റെന്‍റുകളുടെ ഉപയോഗം സ്ത്രീകളില്‍ താരതമ്യേന കുറവാണ് കാണപ്പെടുന്നതെന്നും ഇതും ഇവരില്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു. കൂടാതെ, ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നവരില്‍ സ്ത്രീകള്‍ക്ക് താരതമ്യേന വൈകിയാണ് ചികിത്സ ആരംഭിക്കുന്നത്.  അതുപോലെ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളില്‍  ഹൃദയാഘാത സൂചനയായി ലക്ഷണങ്ങള്‍ കൂടുതല്‍ 'സൈലന്‍റ്' ആവുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരി 62 വയസ് പ്രായം വരുന്ന ആയിരത്തോളം രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 


നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ 5 കാര്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.


ഹൃദയം ആരോഗ്യകരമായി സൂക്ഷിക്കാൻ വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരുകൾക്കൊപ്പം, അപൂരിത കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് ഉപയോഗപ്രദമാകും.


ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, സരസഫലങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം. ഇത് ഹൃദയത്തിന് വളരെ ഉപയോഗപ്രദമാണ്. 


ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ഗ്രീൻ ടീ കുടിയ്ക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. 


ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ  അടങ്ങിയ പച്ച ഇലക്കറികളും ഭക്ഷണത്തിൽ ചേർക്കാം. 


ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇതില്‍ ധാരാളം ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ കാണപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.