Omicron | കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരെ ആന്റിബോഡികൾ ഫലപ്രദമല്ലാത്തത് എന്തുകൊണ്ട്?
കോവിഡിന്റെ യഥാർത്ഥ വൈറസിൽ നിന്ന് അമ്പതോളം മ്യൂട്ടേഷനുകൾ സംഭവിച്ച പുതിയ വകഭേദമാണ് ഒമിക്രോൺ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെങ്ങും പടരുകയാണ്. ആദ്യമായി ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. കോവിഡിന്റെ യഥാർത്ഥ വൈറസിൽ നിന്ന് അമ്പതോളം മ്യൂട്ടേഷനുകൾ സംഭവിച്ച പുതിയ വകഭേദമാണ് ഒമിക്രോൺ. അതിൽ 30 എണ്ണം അതിന്റെ സ്പൈക്ക് പ്രോട്ടീനിലാണ് മ്യൂട്ടേഷൻ സംഭവിച്ചിരിക്കുന്നത്. അതിനാൽ വാക്സിൻ-ഇൻഡ്യൂസ്ഡ് പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കും.
ഒമിക്രോൺ ഇന്ത്യയിലും വ്യാപകമായി പടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനിടയിലാണ് പുതിയ വകേഭദം വ്യാപിക്കാൻ ആരംഭിച്ചത്. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നിരുന്നാലും ഒമിക്രോൺ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയല്ലെന്നാണ് വിലയിരുത്തൽ.
എന്തുകൊണ്ടാണ് ആന്റിബോഡികൾ ഒമൈക്രോണിനെതിരെ ഫലപ്രദമല്ലാത്തത്?
ഒമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീനിൽ മുപ്പതോളം മ്യൂട്ടേഷനുകൾ സംഭവിക്കുകയും ആകെ അമ്പതിലധികം മ്യൂട്ടേഷനുകൾ സംഭവിക്കുകയും ചെയ്തതിനാൽ ആന്റിബോഡികൾ ഫലപ്രദമല്ലെന്ന് ജേണൽ ഓഫ് ഓട്ടോ ഇമ്മ്യൂണിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഈ മ്യൂട്ടേഷനുകൾ മനുഷ്യശരീരത്തിൽ നിലവിലുള്ള ആൻറിബോഡികളെ ചെറുക്കാൻ അതിനെ പ്രാപ്‌തമാക്കുന്നു, ഇത് വർദ്ധിച്ചുവരുന്ന അണുബാധകൾക്കും പുതിയ മാറ്റങ്ങൾക്കും കാരണമാകുന്നു.
ചില മ്യൂട്ടേഷനുകൾ വൈറസിന്റെ ഉപരിതലത്തിൽ മാറ്റം ഉണ്ടാക്കും. ഇത് ആന്റിബോഡികളും വൈറസും തമ്മിലുള്ള പ്രതിപ്രവർത്തനം പൂർണ്ണമായി നഷ്‌ടപ്പെടുത്തുന്നു. ഇത് ആന്റിബോഡികളെ ഉപയോഗശൂന്യമാക്കുന്നു. മുൻകാല പ്രതിരോധശേഷിക്ക് (വാക്‌സിനേഷനോ മുൻകാല അണുബാധയോ) വൈറസിന്റെ ഒമിക്രോൺ രൂപത്തിനെതിരെ മതിയായ സംരക്ഷണം നൽകാനാകില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...