Fats In Diet: കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാകുന്നത് എന്തുകൊണ്ട്?
Benefits Of Fat: സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ് കൊഴുപ്പ്. പല ജൈവ കാരണങ്ങളാൽ ശരീരത്തിന് ഭക്ഷണത്തിലൂടെ കൊഴുപ്പ് ആവശ്യമാണ്.
കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യകരമല്ലെന്ന് നിങ്ങൾ കേട്ടിരിക്കാം. എന്നാൽ, അതൊരു തെറ്റായ ധാരണയാണ്. നിങ്ങൾ മിതമായ അളവിൽ കൊഴുപ്പ് കഴിക്കുന്നിടത്തോളം, കൊഴുപ്പുകൾ ആരോഗ്യകരമാണ്. സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ് കൊഴുപ്പ്. പല ജൈവ കാരണങ്ങളാൽ ശരീരത്തിന് ഭക്ഷണത്തിലൂടെ കൊഴുപ്പ് ആവശ്യമാണ്. ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാകുകയും ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പലരും ഇപ്പോൾ കൊഴുപ്പിനെ ഭയപ്പെടുകയും അത് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് ആവശ്യമാണ് എന്നതാണ് വസ്തുത. കൊഴുപ്പ് ഊർജത്തിന്റെ പ്രധാന ഉറവിടമാണ്. അതിനാൽ, അത് ഒഴിവാക്കുന്നതിനുപകരം, നിങ്ങൾ കഴിക്കുന്ന കൊഴുപ്പിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൊഴുപ്പ് ശരീരത്തിന് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.
വിറ്റാമിനുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു: വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്നവയാണ്. അതായത്, കൊഴുപ്പിനൊപ്പം കഴിക്കുമ്പോൾ മാത്രമേ ഈ വിറ്റാമിനുകൾ നിങ്ങളുടെ ശരീരത്തിന് അവ ആഗിരണം ചെയ്യാൻ കഴിയൂ.
കോശ വളർച്ചയെ പിന്തുണയ്ക്കുന്നു: കൊഴുപ്പ് നിങ്ങളുടെ ശരീരത്തിലെ കോശത്തിന്റെ പുറം പാളിക്ക് ഘടന നൽകുന്നു.
തലച്ചോറിന്റെയും കണ്ണിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു: ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇക്കോസപെന്റനോയിക് ആസിഡും (ഇപിഎ), ഡോകോസഹെക്സെനോയിക് ആസിഡും (ഡിഎച്ച്എ) നിങ്ങളുടെ തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യൂഹത്തിന്റെയും റെറ്റിനയുടെയും ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
മുറിവ് ഉണക്കൽ: മുറിവ് ഉണക്കുന്നതിലും രക്തം കട്ടപിടിക്കുന്നതിലും അവശ്യ ഫാറ്റി ആസിഡുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഹോർമോൺ ഉത്പാദനം: സ്റ്റിറോയിഡ് ഹോർമോണുകളുടെ നിർമ്മാണ ബ്ലോക്കുകളായി പ്രവർത്തിക്കുകയും ഹോർമോൺ സമന്വയത്തിനും പ്രവർത്തനത്തിനും ആവശ്യമായ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു.
ഊർജ്ജത്തിന്റെ ഉറവിടം: നിങ്ങൾ കഴിക്കുന്ന ഓരോ ഗ്രാം കൊഴുപ്പും നിങ്ങൾക്ക് ഏകദേശം ഒമ്പത് കലോറി ഊർജ്ജം നൽകുന്നു. എല്ലാ കൊഴുപ്പുകളും തുല്യമായ അളവിൽ ഊർജം പ്രധാനം ചെയ്യുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (അവക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നു), പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും (കൊഴുപ്പുള്ള മത്സ്യം, വിത്തുകൾ, സസ്യ എണ്ണകൾ എന്നിവയിൽ കാണപ്പെടുന്നത്) പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ സമീകൃതമായി കഴിക്കണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...