ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ്: ഭൂമിയിലെ മനുഷ്യ ജനസംഖ്യ നവംബർ 15 ന് എട്ട് ബില്യൺ കടക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഈ ജനസംഖ്യയിൽ ആകെ എട്ട് തരം രക്തഗ്രൂപ്പുകൾ ആണ് ഉള്ളത്. A+, A-, B+, B-, O+, O-, AB+, AB- എന്നിവയാണ് രക്തഗ്രൂപ്പുകൾ. എന്നാൽ എട്ട് ബില്യണിൽ 45 പേരുടെ ശരീരത്തിൽ മാത്രം കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ രക്തഗ്രൂപ്പിന്റെ പേര് "ഗോൾഡൻ ബ്ലഡ്" എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ്?


മനുഷ്യശരീരത്തിൽ കാണപ്പെടുന്ന അപൂർവ രക്തഗ്രൂപ്പാണ് ഗോൾഡൻ ബ്ലഡ്. ഈ രക്തഗ്രൂപ്പിന്റെ മറ്റൊരു പേര് Rhnull എന്നാണ്. ലോകമെമ്പാടുമുള്ള 45 ആളുകളുടെ ശരീരത്തിൽ മാത്രമാണ് ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ഉള്ളത്. ഈ രക്തം ഏത് രക്തഗ്രൂപ്പിലുള്ള മനുഷ്യരുടെ ശരീരത്തിലേക്കും നൽകാൻ കഴിയും. ഈ ​ഗ്രൂപ്പ് രക്തം വളരെ കുറച്ച് ആളുകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ, അതുകൊണ്ടാണ് ഈ രക്തഗ്രൂപ്പ് അപൂർവമായി കണക്കാക്കപ്പെടുന്നത്.


എന്തുകൊണ്ടാണ് Rhnull-നെ ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് എന്ന് വിളിക്കുന്നത്?


ലോകത്ത് 45 പേരുടെ ശരീരത്തിൽ ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെ ദാതാക്കൾ ഇപ്പോഴും ലോകത്ത് ഒമ്പത് പേർ മാത്രമാണ്. അതായത് ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ഉള്ള 36 പേർ ഒന്നുകിൽ രക്തം ദാനം ചെയ്യാൻ കഴിയാത്തവരോ അല്ലെങ്കിൽ സ്വമേധയാ രക്തം ദാനം ചെയ്യാൻ തയ്യാറല്ലാത്തവരോ ആണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ രക്തഗ്രൂപ്പിന്റെ ഒരു തുള്ളി രക്തത്തിന്റെ വില ഒരു ഗ്രാം സ്വർണത്തേക്കാൾ കൂടുതലാണ്. ഇക്കാരണത്താൽ, ഇതിനെ ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് എന്ന് വിളിക്കുന്നത്.


എന്തുകൊണ്ടാണ് ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പിനെ Rhnull എന്ന് വിളിക്കുന്നത്?


Rh ഫാക്ടർ ഇല്ലാത്ത വ്യക്തിയുടെ ശരീരത്തിൽ ഈ രക്തം കാണപ്പെടുന്നതിനാൽ ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പിനെ Rhnull എന്ന് വിളിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തം മൂന്ന് തരത്തിലാണ് തരംതിരിക്കുന്നത്. 1. ചുവന്ന രക്താണുക്കൾ 2. വെളുത്ത രക്താണുക്കൾ 3. പ്ലേറ്റ്ലെറ്റുകൾ. നമ്മുടെ ശരീരത്തിലെ രക്തഗ്രൂപ്പ് ഏതാണ്? രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർവചിക്കുന്നത്.


ആന്റിബോഡി: വെളുത്ത രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ.
ആന്റിജൻ: ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ.


ഇതിൽ ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് Rh. സാധാരണ മനുഷ്യശരീരത്തിൽ, ഈ Rh ഫാക്ടർ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആണ്. എന്നാൽ ശരീരത്തിൽ ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ഉള്ള വ്യക്തിയുടെ ശരീരത്തിന്റെ Rh പോസിറ്റീവോ നെഗറ്റീവോ അല്ല. ഇതിനർത്ഥം അവരുടെ ശരീരത്തിൽ Rh ഫാക്ടർ ശൂന്യമാണ് എന്നാണ്.


എന്തുകൊണ്ടാണ് കുറച്ച് ആളുകളുടെ ശരീരത്തിൽ മാത്രം ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് കാണപ്പെടുന്നത്?


ജനിതകമാറ്റം മൂലമാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് ഉണ്ടാകുന്നത്. സാധാരണയായി ഇത്തരക്കാരുടെ ശരീരത്തിലെ RHAG ജീനിന്റെ മ്യൂട്ടേഷൻ മൂലമാണ് ഇത് സംഭവിക്കുന്നത്. മനുഷ്യശരീരത്തിൽ ഈ രക്തഗ്രൂപ്പുകളുടെ സാന്നിധ്യത്തിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ജനിതകമാറ്റം കാരണം, ഇത് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്‌സൈറ്റ് അനുസരിച്ച്, കസിൻസ്, സഹോദരങ്ങൾ, അല്ലെങ്കിൽ അടുത്ത അല്ലെങ്കിൽ അകന്ന ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങളും കുട്ടികൾക്ക് ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.


ആദ്യത്തെ ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ആരുടെ ശരീരത്തിലാണ് കണ്ടെത്തിയത്?


നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്‌സൈറ്റ് അനുസരിച്ച്, 1961-ൽ ഒരു ഓസ്‌ട്രേലിയൻ ആദിവാസി സ്ത്രീയുടെ ശരീരത്തിലാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, ഓസ്‌ട്രേലിയയിലെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ ജിഎച്ച് വോസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. ഈ വർഷം പാകിസ്ഥാൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. Rh ആന്റിജൻ ഇല്ലാതെ കുഞ്ഞുങ്ങൾ ജീവനോടെ അമ്മയുടെ ​ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്കെത്തില്ലെന്നാണ് ഡോക്ടർമാർ വിശ്വസിച്ചിരുന്നത്.


ഗോൾഡൻ ബ്ലഡ് ഗ്രൂപ്പുള്ളവർക്ക് എന്തെങ്കിലും അപകടമുണ്ടോ?


ഗോൾഡൻ ബ്ലഡ് ഗ്രൂപ്പുള്ളവരുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ കുറവാണ്. ഇക്കാരണത്താൽ, ശരീരത്തിൽ മഞ്ഞനിറം ഉണ്ടാകാനും ചുവന്ന രക്താണുക്കൾ കുറയാനും സാധ്യതയുണ്ട്. ഈ രക്തഗ്രൂപ്പുള്ള ഭൂരിഭാഗം ആളുകളിലും വിളർച്ച ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ശരീരത്തിൽ ​ഗോൾഡൻ ബ്ലഡ് ​ഗ്രൂപ്പ് ആണെങ്കിൽ ഗർഭം അലസാനുള്ള സാധ്യത വർധിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇത്തരക്കാർക്ക് വൃക്ക തകരാറുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.