Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം
Dates Benefits: പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
Dates Benefits: അറേബ്യന്‍ നാടുകളില്‍ നിന്നുള്ള അതിഥിയായ ഈന്തപ്പഴം ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. നല്ല മധുരമൂറുന്ന ഈ പഴം വളരെയധികം പോഷക ഗുണങ്ങള്‍ നിറഞ്ഞതാണ്.
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആപ്പിൾ, വാഴപ്പഴം, മുന്തിരി, ഓറഞ്ച് എന്നിവയൊക്കെയാണ് പതിവായി കഴിക്കാറുള്ളത്. എന്നാൽ ഈന്തപ്പഴം നൽകുന്ന ചില ഗുണങ്ങൾ അറിഞ്ഞാൽ ഇത് ഒരിക്കലും നിങ്ങൾ ഒഴിവാക്കില്ല.
Also Read: Ujjain Rape Case: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നടപടിയുമായി സര്‍ക്കാര്‍, പ്രതിയുടെ വീട് പൊളിച്ചു നീക്കും
ആയിരക്കണക്കിന് വർഷങ്ങളായി അറേബ്യന്‍ രാജ്യങ്ങളില്‍ കൃഷി ചെയ്തുവരുന്ന ഒന്നാണ് ഈന്തപ്പഴം. ലോകം മുഴുവനായി ഏകദേശം 600 ലധികം തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. അറബ് രാജ്യങ്ങളില്‍ വിളയുന്ന ഈ പഴത്തിന് മുസ്ലീം സമുദായത്തിനിടെയില്‍ ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിന് ഉപയോഗിക്കുന്ന പ്രധാന വിഭവമാണ്. പരിശുദ്ധ ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
Also Read: Gold Rate Today: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം, കൂപ്പുകുത്തി സ്വര്‍ണവില
പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഗുണകരമാണ് ഈന്തപ്പഴം. ഏറെ പോഷകഗുണമുള്ള, ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായകമാണ്. മാത്രമല്ല ഇതില്‍ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്‌ക വികസനത്തിനും മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സഹായകമാണ്. കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ശേഷം ലഘുഭക്ഷണം പോലെ നൽകുന്നതാണ് കൂടുതല്‍ ഉത്തമം.
കുട്ടികളില്‍ കാണുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഈന്തപ്പഴം. ഇത് മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു പിറ്റേന്ന് കഴിയ്ക്കുന്നത് മലബന്ധമകറ്റുന്നതിനോടൊപ്പം ദഹന സംബന്ധിയായ അസുഖങ്ങള്‍ക്ക് ശമനവും ലഭിക്കും.
സ്ത്രീകള്‍ പ്രസവത്തോട് അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം കഴിച്ചാല്‍ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഈന്തപ്പഴം നല്ല ഉറക്കത്തിന് സഹായകമാണ്. കൂടാതെ, രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും സഹായിക്കും. നിങ്ങളുടെ ശരീരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം ഇത് കഴിക്കുക.
ഗുണങ്ങളുടെ കലവറയായ ഈന്തപ്പഴം കുറഞ്ഞത് 3 എണ്ണമെങ്കിലും ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
പഠനങ്ങള്‍ പറയുന്നതനുസരിച്ച് പുരുഷന്മാര്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ, പ്രോട്ടീൻ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്പന്നമായ ഈന്തപ്പഴം പുരുഷന്മാർക്ക് ഏറെ ഗുണം ചെയ്യും. പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും ഈന്തപ്പഴം സഹായകമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ