ശ്രാവണ മാസത്തിൽ നോൺ വെജ് എന്തുകൊണ്ട് കഴിച്ചുകൂടാ? അറിയാം ഇതിന് പിന്നിലെ കാരണം!
Shravan Month: മഴക്കാലത്ത് ശരീരത്തിലെ ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഈ സമയം ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കൂടുകയും സെറാടോണിന്റെ അളവ് കുറയുകയും ചെയ്യും. ഇത് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.
ശ്രാവണ മാസം ആരംഭിച്ചിരിക്കുകയാണ്. ഈ മാസം ഭഗവാന്‍ ശിവനെ ആരാധിക്കുന്ന ഒരു മാസം കൂടിയാണ്. ശ്രാവണ മാസം വരുമ്പോൾ നമ്മൾ കൂടുതലും കേട്ടിരിക്കുന്ന കാര്യം എന്നുപറയുന്നത് ഈ മാസത്തില്‍ പലരും നോണ്‍ വെജ് ഒഴിവാക്കണം എന്ന് പറയുന്നതാണ്. എന്നാൽ ഇത് എന്തുകൊണ്ട് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാധാരണ വ്രതം എടുക്കുമ്പോൾ മാംസാഹാരം ഒഴിവാക്കുക പതിവാണ് എന്നാല്‍ ഈ മാസത്തില്‍ മാംസാഹാരം ഒഴിവാക്കുന്നതിന് ചില ശാസ്ത്രീയ കാരണങ്ങള്‍ കൂടിയുണ്ട്. മഴക്കാലം ആരംഭിച്ചത് കൊണ്ടു തന്നെ ആളുകൾ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശ്രാവണ മാസത്തില്‍ മാംസാഹാരം ഒഴിവാക്കുന്നതിന് പിന്നിൽ ശാസ്ത്രീയ കാരണങ്ങള്‍ ഉണ്ട്, അതെന്താണെന്ന് നമുക്കറിയാം..
Also Read: Fennel Milk Benefits: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല!
മഴക്കാലത്ത് ശരീരത്തിലെ ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഈ സമയം ശരീരത്തിലെ മെലാറ്റോണിന്റെ അളവ് കൂടുകയും സെറാടോണിന്റെ അളവ് കുറയുകയും ചെയ്യും. ഇത് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ചും മാംസാഹാരം ദഹിക്കാന്‍ സമയം എടുക്കുന്ന ഒരു ഭക്ഷണമാണ് അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇത് ഉപേക്ഷിക്കണം. ഇത് ദഹന വ്യവസ്ഥയെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്.
Also Read: Jackfruit Seeds Benefits: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!
ശരിക്കും പറഞ്ഞാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തണം. അല്ലാത്ത പക്ഷം അത് വയറെരിച്ചിലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതിലുള്ള എന്സൈമുകള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ സമയം മത്സ്യം, മാംസം എന്നിവ കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കുകയും ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അതായത് വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളിലേക്കെത്തിക്കുകയും ചെയ്യും. മഴക്കാലം പൊതുവെ ബാക്ടീരിയകളുടെ വളര്‍ച്ചക്ക് അനുകൂലമായ സമയം ഒരുക്കുന്ന കാലമാണ്. അതുകൊണ്ട് ഈ അവസ്ഥയില്‍ നാം കുറച്ചുകൂടി ശ്രദ്ധിക്കണം. കാരണം ഈ സമയത്ത് ഭക്ഷണത്തിലൂടേയും വെള്ളത്തിലൂടേയും പകരുന്ന ബാക്ടീരിയകള്‍ കൂടുതലാണ്. ഇത് പ്രജനന സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മാംസാഹാരങ്ങള്‍ കഴിക്കുന്നവരില്‍ ഈ പ്രതിസന്ധി കൂടുതലാകും. അതുകൊണ്ട് തന്നെ അണുബാധയുടെ സാധ്യത കുറക്കുന്നതിന് നമുക്ക് മാംസാഹാരം ഈ കാലാവസ്ഥയില്‍ ഒഴിവാക്കുന്നത് നല്ലതാണ്.
മഴക്കാലത്തോടൊപ്പം രോഗങ്ങളും പെരുകും അതുകൊണ്ടുതന്നെ ഇതിന് പരിഹാരം കാണുന്നതിനും അണുബാധ കുറക്കുന്നതിനും വേണ്ടി അല്‍പം ശ്രദ്ധിക്കുന്നത് നന്ന്. മണ്‍സൂണ്‍ കാലത്ത് അണുക്കൾ പെരുകുന്നത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഇതിലൂടെ ദഹനത്തേയും പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു. പലപ്പോഴും മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുന്ന അവസ്ഥയില്‍ മാംസാഹാരം കഴിക്കുമ്പോള്‍ അത് കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിയുടെ തകര്‍ച്ചക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ശ്രാവണ മാസത്തില്‍ മാംസാഹാരം ഉപേക്ഷിക്കണം എന്ന് പറയുന്നത്.
ഇതുകൂടാതെ ശ്രാവണ മാസത്തില്‍ ഒഴിവാക്കേണ്ടതായ മറ്റ് ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അതായത് തണുത്ത കാര്‍ബോഹൈഡ്രേറ്റഡ് പാനീയങ്ങള്‍, മദ്യം, അധികം എരിവുള്ള ഭക്ഷണങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...