ആരോഗ്യം നിലനിർത്താനും രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാനും, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് മാത്രമല്ല, ശരിയായ സമയക്രമീകരണവും ആവശ്യമാണ്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതം കാരണം ആളുകൾക്ക് കൃത്യസമയത്ത് ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും, ആരോഗ്യം നിലനിർത്താൻ, ശരിയായ സമയത്ത്, പ്രത്യേകിച്ച് രാത്രിയിൽ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. മിക്കവരും അത്താഴം കഴിക്കുന്നത് വളരെ വൈകിയാണ്. രാത്രി 12 മണിക്ക് ശേഷം അത്താഴം കഴിക്കുന്ന നിരവധി പേരുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്താഴം നേരത്തെ കഴിക്കണമെന്ന് ആരോ​ഗ്യവിദ്​ഗധ‍ർ ഉൾപ്പെടെ പറയാറുണ്ട്. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നതിൻ്റെ  ആരോഗ്യഗുണങ്ങൾ പലതാണ്. നിങ്ങൾക്ക് ആരോഗ്യം നിലനിർത്തണമെങ്കിൽ, ഉറങ്ങാൻ പോകുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണുന്നത് ശീലമാക്കുക. നിങ്ങൾ രാത്രി 10 - 11 മണിക്ക് ഉറങ്ങാൻ പോകുന്ന ആളാണെങ്കിൽ, നിങ്ങൾ അത്താഴം 6 - 8 മണിക്ക് ഇടയിൽ കഴിക്കണമെന്നാണ് ആയുർവേദം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ 3 മണിക്കൂർ ഇടവേള നിലനിർത്തണം, ഇത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുന്നവർക്ക് പെട്ടെന്ന് തടി കൂടാനും പല രോഗങ്ങൾക്കും ഇരയാകാനും സാധ്യതയുണ്ട്. 


ALSO READ: മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ​ഗുണങ്ങൾ


1. നേരത്തെ ഭക്ഷണം കഴിക്കുന്നതും മൂന്ന് മണിക്കൂർ കഴിഞ്ഞ് ഉറങ്ങുന്നതും നല്ല ഉറക്കത്തിലേക്ക് നയിക്കുന്നു. അത്താഴം കഴിക്കാൻ വൈകിയ ശേഷം ഉറങ്ങാൻ പോകുമ്പോൾ പല പ്രശ്‌നങ്ങളും ഉണ്ടാകും. നിങ്ങളുടെ വയറ്റിൽ നിങ്ങൾക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാം, ഇത് ഭക്ഷണം ദഹിക്കാത്തത് മൂലമാണ് ഉണ്ടാകുന്നത്. 
 
2. അധിക ഭാരത്തെക്കുറിച്ച് എപ്പോഴും വിഷമിക്കുന്നവർ രാത്രി നേരത്തെ ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞാണ്  ഉറങ്ങേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ, അവരുടെ ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കപ്പെടുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് പകരം ശരീരഭാരം കുറയുകയും ചെയ്യും.
 
3. മലബന്ധ പ്രശ്‌നമുള്ളവരും അത്താഴം നേരത്തെ കഴിക്കണം. നേരത്തെ അത്താഴം കഴിക്കുന്നത് ശരീരത്തെ ഊർജസ്വലമാക്കുകയും മനസ്സിനെ പ്രധാനപ്പെട്ട ജോലികളിൽ വ്യാപൃതമാക്കുകയും ചെയ്യും.
 
4. സമയബന്ധിതമായി അത്താഴം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. വൈകി അത്താഴം കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
 
5. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറ്റിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് കൃത്യസമയത്തും നേരത്തെയും ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
 
(നിരാകരണം: ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതികളും നിർദ്ദേശങ്ങളും പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല..)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.