Health Benefits of Tomatoes: പോഷകഗുണങ്ങളാൽ സമ്പന്നമാണ് നാം കറികളില്‍ ഉപയോഗിക്കുന്ന തക്കാളി. കറികള്‍ രുചികരമാവണമെങ്കില്‍ അതില്‍ ഇത്തിരി തക്കാളി ചേർത്തേ മതിയാകൂ. ചിലര്‍ക്ക് ഇത് പച്ചയ്ക്ക് കഴിയ്ക്കാനും ഇഷ്ടമാണ്. എല്ലാവര്‍ക്കും പ്രിയമായ ഒരു പച്ചക്കറിയാണ് തക്കാളി.  


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read:  Fatty Liver Disease: ഫാറ്റി ലിവർ ഭേദമാക്കും ഈ ആയുര്‍വേദ സസ്യം!!


ഇത്തിരി മധുരവും പുളിപ്പും ചേര്‍ന്ന രുചിയാണ് തക്കാളിയെ ഏവര്‍ക്കും പ്രിയമുള്ളതാക്കി മാറ്റുന്നത്. കൂടാതെ,
തക്കാളി കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. വിറ്റാമിൻ, ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം, ഫോളേറ്റ്, ഇരുമ്പ്,  മഗ്നീഷ്യം, കോളിൻ, സിങ്ക്, ഫോസ്ഫറസ്  തുടങ്ങിയവയും തക്കാളിയില്‍ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവയും തക്കാളിയില്‍ കാണപ്പെടുന്നു. 


Also Read:  Ganesh Chaturthi Bank Holiday: വിനായക ചതുര്‍ഥി ദിനത്തില്‍ നിങ്ങളുടെ പ്രദേശത്ത് ബാങ്ക് പ്രവര്‍ത്തിയ്ക്കുമോ? അറിയാം 


ദിവസേന തക്കാളി കഴിക്കുന്നത് ഭക്ഷണത്തിന്‍റെ  രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തും. കൂടാതെ, സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് തക്കാളി. നിരവധി ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ തക്കാളി ഫലപ്രദമാണ്.  


തക്കാളിയിലെ ജലാംശത്തിന്‍റെ അളവ് 95% വും ബാക്കി 5%  പ്രധാനമായും കാര്‍ബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി (123 ഗ്രാം) 22 കലോറി മാത്രമേ ഉള്ളൂ. അതായത്, ശരീരഭാരം നിയന്ത്രിക്കാനും  തക്കാളി സഹായകമാണ്. 


തക്കാളിയ്ക്കുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്‌. തക്കാളിയില്‍ അടങ്ങിയിരിയ്ക്കുന്ന ലൈക്കോപീൻ നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഒരു ജൈവ സംയുക്തമാണ് ലൈക്കോപീൻ. 


ഹൃദയസംബന്ധമായ അസുഖങ്ങളാണ് ഇന്ന് ലോകത്തിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങളില്‍ പ്രധാനമായത്. മധ്യവയസ്‌കരില്‍ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു എന്നതാണ്. 


ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ ധാരാളമായി കണ്ടുവരുന്ന ഒരു കരോറ്റെനോയിഡ് ആണ്. തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച്  ലൈക്കോപീന്‍റെ അളവും കൂടും. ലൈക്കോപീന്‍ നമ്മുടെ രക്തക്കുഴലുകളിലെ ആന്തരിക പാളിയില്‍ സംരക്ഷിക്കപ്പെടുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.


തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപീന്‍ (തക്കാളി) അടങ്ങിയ ഭക്ഷണക്രമം 31% പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിയ്ക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ കുറയ്ക്കുന്നതിന് തക്കാളി ഒരു പരിധിവരെ സഹായകമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ആഹാരം ഒരിയ്ക്കലും മരുന്നല്ല, പോഷകസമൃദ്ധമായ ഭക്ഷണം കഴിയ്ക്കുന്നതുവഴി രോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും എന്ന് മാത്രം. 


പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരാൻ തുടങ്ങുമ്പോഴാണ് ക്യാൻസർ ഉണ്ടാകുന്നത്. ഒരു പുതിയ പഠനം അവകാശപ്പെടുന്നത് പുരുഷന്മാർ ഓരോ ആഴ്ചയും 10 തക്കാളിയിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ, അവർക്ക് ഈ രോഗം വരാനുള്ള സാധ്യത വളരെ കുറയും എന്നാണ്.....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.