Winter Care: ശൈത്യകാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Tips To Protect Kids During Winter: ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ശ്വാസതടസ്സം, പനി, ചെവിയിലെ അണുബാധ, വയറുവേദന എന്നിവ ശൈത്യകാലത്ത് കുട്ടികളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകളാണ്. ഈ സമയങ്ങളിൽ ഡോക്ടർ നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കുട്ടി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ശൈത്യകാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച്, കുട്ടികളിൽ ശൈത്യകാലത്ത് കൂടുതലായി ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു. കുട്ടികൾ വൈറൽ, ബാക്ടീരിയ അണുബാധകൾക്ക് ഇരയാകുന്നു. അതിനാൽ, തണുപ്പുള്ള മാസങ്ങളിൽ കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി മികച്ചതാകുന്നത് വഴി നിരവധി രോഗങ്ങൾ തടയാൻ കഴിയും. ശൈത്യകാലത്ത് കാലാവസ്ഥ സുഖകരമാണെങ്കിലും, കുട്ടികൾ അഭിമുഖീകരിക്കുന്ന നിരവധി രോഗങ്ങൾ ഉണ്ട്. ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ശ്വാസതടസ്സം, പനി, ചെവിയിലെ അണുബാധ, വയറുവേദന എന്നിവ ശൈത്യകാലത്ത് കുട്ടികളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകളാണ്. ഈ സമയങ്ങളിൽ ഡോക്ടർ നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കുട്ടി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ശൈത്യകാലത്ത് കുട്ടികളെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
അനാവശ്യമായ ആന്റിബയോട്ടിക്കുകൾ ഒഴിവാക്കുക: സാധാരണ ജലദോഷവും പനിയും വന്നാൽ പോലും ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രമേ ചികിത്സ നടത്താവൂ. ഡോക്ടറുമായി സംസാരിക്കാതെ കുട്ടിക്ക് ആന്റിബയോട്ടിക്കുകൾ നൽകരുത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം പ്രതിരോധശേഷി കുറയുന്നതിന് കാരണമാകും.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കുക: ശൈത്യകാലത്ത് പോലും കുട്ടികൾ തണുത്ത വെള്ളം കുടിക്കുന്നത് ശീലമാക്കിയിരിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകും. കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം നൽകുന്നതാണ് നല്ലത്. ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.
ALSO READ: Food For Liver Health: കരളിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ ഇവയാണ്
വറുത്ത ഭക്ഷണങ്ങൾ കുറയ്ക്കുക: ധാരാളം കുട്ടികൾ ഫ്രഞ്ച് ഫ്രൈസ്, പാസ്ത, ബർഗറുകൾ തുടങ്ങിയ ജങ്ക് ഫുഡുകൾ കഴിക്കാൻ താൽപര്യപ്പെടുന്നുണ്ട്. ജങ്ക് ഫുഡുകൾ ഒഴിവാക്കി പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറിലും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
വ്യായാമം ചെയ്യുക: കുട്ടി പുറത്ത് പോയി കളിക്കുന്നുവെന്നും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. പതിവായി വ്യായാമം ചെയ്യുന്നത് കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കും.
ബോഡി മസാജ്: രക്തചംക്രമണം വർധിപ്പിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ബോഡി മസാജ് മികച്ചതാണ്. മസാജ് ചെയ്യുന്നത് ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കി നിർത്താനും സഹായിക്കുന്നു.
ALSO READ: HDL Cholesterol: എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
മികച്ച ഉറക്കം: കുട്ടികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മികച്ച പ്രതിരോധശേഷിയുണ്ടാകാനും ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനും മികച്ച ഉറക്കം പ്രധാനമാണ്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: പനീർ, ചിക്കൻ, സോയ, ചെറുപയർ, പാൽ എന്നിവ കുട്ടിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഭക്ഷണത്തിൽ മതിയായ അളവിൽ പ്രോട്ടീൻ ഉറപ്പാക്കുന്നത് പേശികളുടെ വളർച്ചയ്ക്കും പരിക്കുകളിൽ നിന്ന് വേഗത്തിൽ മുക്തരാകുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...