Weight Loss Diet: ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം; ശരീരഭാരം കുറയ്ക്കാം
Antioxidant-Rich Foods: ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഉൾപ്പെടുത്താവുന്ന രുചികരവും പോഷകപ്രദവുമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ബെറിപ്പഴങ്ങൾ: ബ്ലൂബെറി, റാസ്‌ബെറി, സ്ട്രോബെറി തുടങ്ങിയ ഫലങ്ങൾ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. അവയിൽ കലോറി കുറവാണ്, ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് മികച്ച ലഘുഭക്ഷണമാണ്.
മാതളനാരങ്ങ: പോളിഫിനോളുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മാതളം ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ഇലക്കറികൾ: ശീതകാല ഇലക്കറികളായ കാലെ, ചീര മുതലായവ നാരുകൾ മാത്രമല്ല, വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമാണ്. ഈ ഇലക്കറികൾ വിശപ്പ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: ശരീരഭാരം കുറയ്ക്കാൻ ബദാം ഓയിൽ മികച്ചതോ? ശൈത്യകാലത്ത് ബദാം ഓയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിങ്ങനെ
സിട്രസ് പഴങ്ങൾ: ഓറഞ്ച്, മുന്തിരി, ചെറുനാരങ്ങ എന്നിവ വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടങ്ങളാണ്. അവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുകയും ചെയ്യുന്നു.
നട്‌സും വിത്തുകളും: ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ്.
ഗ്രീൻ ടീ: ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിലെ കാറ്റെച്ചിനുകൾ മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യും.
സുഗന്ധവ്യഞ്ജനങ്ങൾ: നിങ്ങളുടെ ശൈത്യകാല വിഭവങ്ങളിൽ കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ മെറ്റബോളിസം വർധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവ ഭക്ഷണത്തിന് രുചി വർധിപ്പിക്കുക മാത്രമല്ല കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.