ശൈത്യകാലം സുഖകരവും തണുപ്പുള്ളതുമായ കാലാവസ്ഥയാണ്. എന്നാൽ സന്ധി വേദന, ശരീരഭാരം വർധിക്കൽ, ജലദോഷം, ചുമ, വിറ്റാമിൻ ഡിയുടെ അപര്യാപ്തത, ചർമ്മം വരണ്ടതാകൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ശൈത്യകാലത്തോടൊപ്പമുണ്ട്. ജലദോഷം, ചുമ തുടങ്ങിയ വൈറൽ രോഗങ്ങളുടെ വ്യാപനം ഏറ്റവും അധികമാകുന്നത് ശൈത്യകാലത്താണ്. കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുകയും ചെയ്താൽ മാത്രമേ ഈ അണുബാധകൾ പിടിപെടുന്നത് തടയാൻ കഴിയൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ പരിശീലിക്കുന്നതിനും പതിവായി വ്യായാമം ചെയ്യുന്നതിനും ഒപ്പം തന്നെ, ഭക്ഷണകാര്യത്തിലും ഈ സമയങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. അടുക്കളയിൽ ഉള്ള സുഗന്ധദ്രവ്യങ്ങൾ ഉപയോ​ഗിച്ചു തന്നെ നമുക്ക് ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണം നേടാം. ശൈത്യകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ALSO READ: Broccoli: നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ബ്രോക്കോളി ചേർക്കണം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ


മഞ്ഞൾ: പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചുമയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും നമ്മുടെ വീട്ടിലെ അടുക്കളയിലെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജന സസ്യമാണ് മഞ്ഞൾ. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള മഞ്ഞൾ കാൻസറിൽ നിന്ന് വരെ പ്രതിരോധം നൽകുമെന്നാണ് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.


ഇഞ്ചി: ശൈത്യകാലത്ത് ജലദോഷം ചുമ എന്നീ രോ​ഗാവസ്ഥകൾക്കൊപ്പം ശരീരത്തിൽ കഫം വർധിക്കുന്നതിനും സാധ്യത ഏറെയാണ്. കഫം പുറന്തള്ളുന്നതിന് ചുക്ക് മികച്ചതാണ്. ഇഞ്ചിയുടെ ഉണങ്ങിയ രൂപമാണ് ചുക്ക്. ചുക്ക് തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഒരു ദിവസം 2-3 തവണ കഴിക്കുന്നതാണ് കഫക്കെട്ട് കുറയുന്നതിന് നല്ലതാണ്.


ALSO READ: Best Food For Diabetes: പ്രമേഹരോ​ഗികൾക്ക് കറുത്ത അരി മികച്ചതാണോ? എന്താണ് കറുത്ത അരിയുടെ പ്രത്യേകത?


ഗ്രാമ്പൂ: തൊണ്ടവേദന മാറ്റാനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ഗ്രാമ്പൂ. തൊണ്ടവേദനയും ചുമയും അനുഭവപ്പെടുമ്പോൾ ഒരു കഷ്ണം ​ഗ്രാമ്പൂ വയ്ക്കുന്നത് നല്ലതാണ്. ചായയിലോ ഭക്ഷണത്തിലോ ചേർത്തും ഗ്രാമ്പൂ ഭക്ഷണത്തിൻറെ ഭാഗമാക്കാം.


കുരുമുളക്: ചുമയ്ക്കും ജലദോഷത്തിനും മികച്ച പരിഹാരമാണ് കുരുമുളക്. ചുമയ്ക്കും ജലദോഷത്തിനും എതിരെ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള കുരുമുളക് ചായയിലും ഭക്ഷണങ്ങളിലും ചേർത്ത് കഴിക്കുന്നത് മികച്ച പ്രതിരോധ ശേഷിയുണ്ടാകാൻ സഹായിക്കും.


ALSO READ: Radish Health Benefits: മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം റാഡിഷ്; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ


ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ സീസണൽ പഴങ്ങളും പച്ചക്കറികളും ഉപയോ​ഗിക്കാം. ശൈത്യകാലത്ത് ആരോ​ഗ്യകരമല്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുന്നത് നമ്മുടെ രോഗപ്രതിരോധ, ശാരീരിക ആരോ​ഗ്യ സംവിധാനങ്ങളെ ബാധിക്കുമെന്ന് ഓർക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.