Women Health Problems afrer 40:  സ്ത്രീകള്‍ നമുക്കറിയാം  പൊതുവേ ആരോഗ്യ കാര്യത്തില്‍ അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍  സ്വന്തം കാര്യം വരുമ്പോള്‍ ഏറെ പിന്നിലാണ്... ഒരു പക്ഷേ അവര്‍ക്ക് സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തതാകാം..., 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, അവര്‍ക്കറിയില്ല,  ആരോഗ്യ കാര്യത്തില്‍ കാട്ടുന്ന അലംഭാവം പിന്നീട് അവരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത് എന്ന്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന   വര്‍ദ്ധനവ്‌  ഇതാണ് തെളിയിക്കുന്നത്. ഒരു രോഗം വരുമ്പോള്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് അധികംപേരും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ മാത്രം പിന്നോട്ടുപോകുന്നു.   


Also Read:   Turmeric Milk Side Effects: ഗുണങ്ങള്‍ ഏറെയെങ്കിലും മഞ്ഞള്‍ പാല്‍ കുടിയ്ക്കുന്നത് ഇവര്‍ക്ക് ദോഷം


മധ്യ വയസില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറെയാണ്‌. 50 വയസിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ സാഹചര്യങ്ങള്‍ ഏറെ തിരക്ക് നിറഞ്ഞതാണ്. വയസായ മാതാപിതാക്കള്‍, പഠിത്തം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നതും വിവാഹ പ്രായമായതുമായ മക്കള്‍ എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെ ഒരു നീണ്ട നിര, ഒപ്പം ആര്‍ത്തവ വിരാമം അടുക്കുന്നതിന്‍റെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍. നിത്യ ജീവിതത്തിന്‍റെ ഒരു കൂട്ടം പ്രശ്നങ്ങളുടെ ഇടയില്‍ സ്വന്തം  ആരോഗ്യത്തെപ്പറ്റി ചിന്തിക്കാന്‍  സ്ത്രീകള്‍ക്ക് സമയം ലഭിച്ചുവെന്ന് വരില്ല.


50 വയസിലേയ്ക്കു കടക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന ചില സാധാരണ ആരോഗ്യപ്രശ്നങ്ങളാണ്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹരോഗം, അമിതവണ്ണം, തൈറോയ്ഡ് ഹോര്‍മോണിന്‍റെ  കുറവ്, ആര്‍ത്തവ വിരാമം എന്നിവ. ഇവയ്ക്ക്  പരിഹാരം സമയത്ത് തന്നെ കണ്ടെത്തണം.  


1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (High Blood Pressure): രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം 40 വയസിലേയ്ക്കു കടക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന സാധാരണ പ്രശ്നങ്ങളില്‍ ഒന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം  പാരമ്പര്യ രോഗം എന്നതില്‍ലുപരി ജീവിതശൈലി രോഗങ്ങളാണ്.  ജീവിതസൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് വ്യായാമം കുറയുകയും ഭക്ഷണരീതികള്‍ പാടെ മാറുകയും ചെയ്തിരിയ്ക്കുകയാണ്. ഇത് ഒരു പരിധി വരെ ഈ രോഗം ക്ഷണിച്ചു വരുത്തുന്നു. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് എത്രയും വേഗം ചികിത്സ തേടേണ്ടത് അനിവാര്യമാണ്. 


2. പ്രമേഹരോഗം:  40 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ഹോര്‍മോണുകളുടെ വ്യതിയാനം സ്വാഭാവികമാണ്. കൂടാതെ അടിവയറ്റില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നു. ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിയുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍റെ പ്രവര്‍ത്തനത്തെ തടയുന്നത് ക്രമേണ പ്രമേഹത്തിന്  ഇടയാക്കുന്നു.


3. അമിത വണ്ണം :  ജീവിത തിരക്കുകള്‍ക്കിടെ നാം മറന്നുപോകുന്ന ഒന്നാണ് ശരിയായ ഭക്ഷണ ക്രമവും ദിനചര്യകളും.  പൊക്കത്തിനൊത്ത ശരീരഭാരം എന്നത് നാം ജീവിതത്തില്‍ ഓര്‍ക്കേണ്ടതും പാലിക്കേണ്ടതുമായ ഒരു മന്ത്രമാണ്.  അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.


4.  തൈറോയ്ഡ് ഹോര്‍മോണിന്‍റെ വ്യതിയാനം: കഴുത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയാണ്  തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. നമ്മുടെ ശരീര താപനില, ഹൃദയമിടിപ്പ് എന്നിവ അടക്കം നിരവധി ശാരീരിക പ്രവർത്തനങ്ങളെ ഈ ഹോര്‍മോണ്‍ നിയന്ത്രിക്കുന്നു. തൈറോയ്ഡ് അസന്തുലിതമാവുമ്പോള്‍  ഉപാപചയം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരം വർദ്ധനവ്/കുറവ്, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസിക ആരോഗ്യം, ഹൃദയമിടിപ്പ് തുടങ്ങിയ നിങ്ങളുടെ ശരീരത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും തകരുന്നു. 


5.ആർത്തവവിരാമം : ആർത്തവവിരാമം  മിക്ക സ്ത്രീകളിലും സാധാരണയായി 45 നും 55 നും ഇടയിൽ ആരംഭിക്കുന്നു, ഒരു പക്ഷേ ഇതിനു മുന്‍പോ പിന്‍പോ ആകാം. ആർത്തവവിരാമത്തിന്‍റെ ലക്ഷണങ്ങൾ പലതാണ്. രാത്രിയില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ്, ഏകാഗ്രതക്കുറവ്, യോനിയിലെ വരൾച്ച, ഉത്കണ്ഠ, മൂഡ് വ്യതിയാനം മുതലായവയാണ് സാധാരണ ലക്ഷണങ്ങള്‍.  ആർത്തവവിരാമത്തിന് ശേഷം കാൽസ്യം നഷ്ടപ്പെടുന്നത് ഓസ്റ്റിയോപൊറോസിസിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, നല്ല ഉറക്ക ശീലങ്ങൾ പാലിക്കുകയും ധാരാളം വിശ്രമിക്കുകയും ചെയ്യേണ്ടത്  ഈ കാലയളവില്‍ അത്യാവശ്യമാണ്. എല്ലുകളുടെ ബലവും ആരോഗ്യവും നിലനിര്‍ത്താന്‍ സ്ത്രീകള്‍ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. കൂടാതെ,  ശ്വസന വ്യായാമങ്ങളും ധ്യാനവും ശരീരത്തെയും മനസിനെയും ഉന്മേഷമുള്ളതാക്കി മാറ്റുന്നു. 


വാര്‍ദ്ധക്യത്തിൽ ആരോഗ്യത്തോടെ ജീവിക്കാന്‍ മധ്യ വയസിലെങ്കിലും  സ്വന്തം ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ ശ്രദ്ധിച്ചു തുടങ്ങണം... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.