ലണ്ടൺ : കോവിഡ് മഹാമാരിയെ തുടർന്ന് മിക്ക കമ്പനികളും ആസൂത്രണം ചെയ്ത ജോലി മാതൃകയാണ് വർക്ക് ഫ്രം ഹോം. ഹൈബ്രിഡ് മാതൃകയിൽ ഓഫീസിൽ നിന്നും വ്യത്യസ്തമായി വീടെന്ന സ്വകാര്യതിയിൽ ഇരുന്ന ജോലി ചെയ്യുന്ന വ്യവസ്ഥ പലരിലും അശ്ലില വീഡിയോകൾ (പോൺ വീഡിയോ) കാണുന്നത് വർധിക്കാൻ ഇടയാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. ഇത് സംബന്ധിച്ച് യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ഇരട്ടിയായിയെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ക്ലിക്കിൽ വല്ലപ്പോഴും അശ്ലീല വീഡിയോ കാണുന്നവർ തങ്ങളുടെ ജോലി വീട്ടിൽ സ്വന്തം മുറിയിലേക്ക് മാറിയപ്പോൾ അത് സ്ഥിരം കാണുന്ന സ്ഥിതിയിലേക്ക് ഉയർന്നു. കൂടാതെ നേരത്തെ പ്രശ്നമുള്ളവരിൽ പോൺ ആസക്തി കൂടുതൽ വശളാക്കാൻ ഇടയാക്കിയെന്നും ഈ മേഖലയിലെ വിദഗ്ധരെ ഉദ്ദരിച്ചുകൊണ്ട് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു ലൈംഗിക മനോരോഗ അവസ്ഥയാണ് അശ്ലീല വീഡിയോ കാണുന്ന ആസക്തി വർധിക്കുക അല്ലെങ്കിൽ പോൺ അഡിക്ഷൻ എന്ന് പറയുന്നത്.


ALSO READ : Work from Home: വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?


വർക്ക് ഫ്രം ഹോം ജോലിക്കിടെ ഒരു ദിവസം 14 മണിക്കൂറോളം പോൺ സിനിമകൾ കാണുന്നവരെ തങ്ങൾ ചികിത്സിക്കുന്നുണ്ടെന്ന് ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറെൽ സെന്റെന്ന സെക്സ് ആൻഡ് പോൺ അഡിക്ഷൻ സെന്റർ അറിയിക്കുന്നു. വർക്ക് ഫ്രം ഹോ ജോലി മാതൃക ജീവനക്കാരെ കൂടുതൽ നേരം ഒറ്റയ്ക്കും അതുപോലെ തന്നെ കമ്പ്യൂട്ടറിന് മുന്നിൽ ഇരുത്താൻ ഇടയാക്കുന്നു. ഇത് അവർക്ക് വൈകിട്ട് വീട്ടിലെത്താനുള്ള സാവകാശത്തിനും പോലും കാത്തിരിക്കേണ്ട. അതുകൊണ്ട് ഈ ജോലി മാതൃക അവരെ പകൽ സമയത്തും പോൺ കാണുന്നതിന് ഇടയാക്കുന്നുയെന്ന് ലോറെൽ സെന്ററിന്റെ ഡയറക്ടർ പോളാ ഹോൾ ഡെയിലി മെയിലിനോട് പറഞ്ഞു.


കഴിഞ്ഞ ആറ് മാസത്തിനിടയിൽ 750 പോൺ അഡിക്ഷൻ കേസുകളാണ് ലോറെൽ സെന്ററിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം 2019 മത്രമായിട്ട് 950 കേസുകളാണ് തങ്ങളുടെ സ്ഥാപനത്തിൽ ചികിത്സക്കായി എത്തിയതെന്ന് ലോറെൽ സെന്റർ വ്യക്തമാക്കി. വരുന്നവരിൽ പലർക്കും കടുത്ത ചികിത്സ രീതിയാണ് നൽകേണ്ടതെന്ന് കണ്ടെത്തിട്ടുണ്ട്. നേരത്തെ 2019തിൽ ലോറെൽ സെന്ററിലെ തെറാപ്പിസ്റ്റുകൾ 360 മണിക്കൂർ ഒരു മാസം ചികിത്സക്കായി ചിലവഴിക്കേണ്ടി വന്നപ്പോൾ ഇപ്പോൾ അത് 600 മണിക്കൂറായി ഉയർന്നിരിക്കുകയാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.