വേൾഡ് ചഗാസ് ഡിസീസ് ഡേ 2023: ഗുരുതരമായ ചഗാസ് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, എല്ലാ വർഷവും ഏപ്രിൽ 14 ലോക ചഗാസ് ദിനമായി ആചരിക്കുന്നു. ഈ രോഗത്തെ അമേരിക്കൻ ട്രൈപനോസോമിയാസിസ് അല്ലെങ്കിൽ നിശബ്ദ രോഗം എന്നും വിളിക്കുന്നു. ട്രൈപനോസോമ ക്രിസു എന്ന പരാദമാണ് രോ​ഗകാരി.


COMMERCIAL BREAK
SCROLL TO CONTINUE READING

കിസിങ് ബഗ് എന്നും അറിയപ്പെടുന്ന ട്രയാറ്റോമിൻ ബഗ് വഴിയാണ് ഈ പരാന്നഭോജി മനുഷ്യരിലേക്ക് രോ​ഗം പടർത്തുന്നത്. മോശം ശുചിത്വ സാഹചര്യങ്ങളിൽ താമസിക്കുന്ന ദരിദ്രരായ ആളുകളെയാണ് ഈ രോഗം സാധാരണയായി ബാധിക്കുന്നത്. മധ്യ അമേരിക്ക, മെക്സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളിലാണ് ഈ രോ​ഗം കൂടുതലായി കണ്ടുവരുന്നത്.


ലോക ചഗാസ് രോഗ ദിനം: ചരിത്രം


2020 ഏപ്രിൽ 14 നാണ് ലോക ചഗാസ് രോഗ ദിനം ആദ്യമായി ആചരിച്ചത്. 1990-ൽ ഏപ്രിൽ 14ന് ആണ് മനുഷ്യരിൽ ആദ്യമായി ചഗാസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ ഏപ്രിൽ 14 ലോക ച​ഗാസ് ദിനത്തിനായി തിരഞ്ഞെടുത്തു. ഈ രോ​ഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക ച​ഗാസ് ദിനം ആചരിക്കുന്നത്.


ബെറനിസ് സോറസ് ഡി മൗറ എന്ന ബ്രസീലിയൻ പെൺകുട്ടിയാണ് ആദ്യമായി ച​ഗാസ് രോ​ഗം സ്ഥിരീകരിച്ച വ്യക്തി. രോഗനിർണയം നടത്തിയ ഡോക്ടർ കാൽറോസ് റിബെയ്‌റോ ജസ്റ്റിനിയാനോ ചഗാസിൽ നിന്നാണ് രോഗത്തിന് ഈ പേര് നൽ​​കിയത്. സാവധാനത്തിൽ പുരോഗമിക്കുന്നതും പലപ്പോഴും ലക്ഷണമില്ലാത്തതുമായ അവസ്ഥയാണ് ഇതിനെ നിശബ്ദ രോ​ഗം എന്ന് വിളിക്കാൻ കാരണം.


ALSO READ: National Pet Day 2023: അരുമ മൃ​ഗങ്ങളുടെ കരുതലിനായി ഒരു ദിനം; ഇന്ന് ദേശീയ വളർത്തുമൃ​ഗ ദിനം


ലോക ചഗാസ് രോഗ ദിനം: പ്രാധാന്യം


ചാഗാസ് രോഗം മനുഷ്യരിലേക്ക് പല തരത്തിൽ പകരാം. രോഗബാധിതമായ ബഗിന്റെ വിസർജ്യത്താൽ മലിനമായ ഭാഗികമായോ വേവിക്കാത്തതോ ആയ ഭക്ഷണം കഴിക്കുന്നത് വഴി, രോഗബാധിതനായ വ്യക്തിയിൽ നിന്ന് രക്തപ്പകർച്ചയ്ക്കിടെ അല്ലെങ്കിൽ പരാന്നഭോജി ബാധിച്ച വന്യമൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ എന്നിങ്ങനെ വിവിധ മാർ​ഗങ്ങളിലൂടെയാണ് രോ​ഗം പകരുന്നത്.


ചഗാസ് രോഗം ബാധിച്ചാൽ, ഹൃദയസ്തംഭനത്തിന് കാരണമാകുകയും മാരകമായേക്കാവുന്ന ഗുരുതരമായ ദഹന, ഹൃദയ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്യും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ചില പടിഞ്ഞാറൻ പസഫിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചഗാസ് രോഗം കൂടുതലായി കണ്ടെത്തിയതായി വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ, രോഗത്തെക്കുറിച്ച് അവബോധം വളർത്തുകയും അത് തടയുന്നതിന് മതിയായ നടപടികൾ സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.