ശരീരത്തിന് ആവശ്യമായ ഊർജ്ജവും ശക്തിയും ലഭിക്കാൻ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിൽ പഞ്ചസാര ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് ഇല്ലെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു, ഇത് ഹൈപ്പോഗ്ലൈസീമിയ എന്നറിയപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെസിലിറ്ററിന് 70 മില്ലിഗ്രാമിൽ താഴെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതായി കണക്കാക്കുന്നത്. ഇൻസുലിൻ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹമുള്ളവരിൽ രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും. ഇൻസുലിൻ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.


ഏതെങ്കിലും തരത്തിലുള്ള ഇൻസുലിൻ അമിതമായി എടുക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ കുറവ് ഉണ്ടാകാം. രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഇതിനെ പ്രതിരോധിക്കുന്നതിന് ഈ കാരണങ്ങൾ കണ്ടെത്തണം.


ALSO READ: രാത്രിയിൽ വരുത്തുന്ന ഈ തെറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും


കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം, നീണ്ടുനിൽക്കുന്ന ഉപവാസം, മരുന്ന്, ശാരീരിക പ്രവർത്തനങ്ങളുടെ വർധനവ്, ഹോർമോൺ അസന്തുലിതാവസ്ഥ, മറ്റ് ഘടകങ്ങൾ എന്നിവ ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കാം. രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ നിങ്ങൾ ഉണരുമ്പോൾ താഴെ പറയുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം.


തലവേദന
വിയർപ്പ്
വരണ്ട വായ
ഓക്കാനം
തലകറക്കം
അമിതമായ വിശപ്പ്
ഉത്കണ്ഠ
കാഴ്ച മങ്ങുന്നത്
ഹൃദയമിടിപ്പ് വർധിക്കുന്നത്


രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവ് പതിവായി പരിശോധിക്കണം. പ്രത്യേകിച്ച് ഉറങ്ങുന്നതിനുമുമ്പ്. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പതിവായി കുറയുകയാണെങ്കിൽ, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം ഉപയോഗിക്കുന്നത് പരിഗണിക്കുക.


ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വളരെ കുറവോ ഉയർന്നതോ ആകുമ്പോൾ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ മരുന്ന് കഴിക്കാൻ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് വ്യക്തത വരുത്തുക. നിങ്ങൾക്ക് പ്രമേഹം ഇല്ലെങ്കിൽ രാവിലെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം നിർണ്ണയിക്കാൻ നിങ്ങളുടെ ഡോക്ടറെ സന്ദർശിക്കുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.