മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നല്ല ആരോഗ്യം. ഓരോ വർഷവും ആഗോളതലത്തിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ലോകമെമ്പാടും ശ്രദ്ധ ആകർഷിക്കാനുള്ള അവസരമായാണ് ലോക ആരോഗ്യ ദിനത്തെ കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ആരോഗ്യം


ആരോഗ്യം എന്നത് പൂർണമായ ശാരീരകവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമത്തിന്റെ അവസ്ഥയായി നിർവചിക്കാം . ഇത് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ദൈനംദിന ഉപദേശങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ശരീരത്തെ പരമാവധി പരിപാലിക്കുന്നതിൽ അടങ്ങിയിരിക്കുന്നു . സന്തോഷം അനുഭവിക്കുന്നതിലും ആരോഗ്യത്തിന് പ്രധാന പങ്കുണ്ട് . 


ALSO READ : Sprouts Health Benefits: മുളപ്പിച്ച പയറിന്‍റെ ഗുണങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും


നമ്മുക്ക് കൂടുതൽ ഊർജമുണ്ടെങ്കിൽ ദിവസത്തിലും ജീവിതത്തിലും നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നമ്മുടെ ആരോഗ്യവും ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിൽ ഒരു പരസ്പര ബന്ധമുണ്ടെന്ന് മിക്ക ആളുകളും മനസിലാക്കുന്നില്ല. 


മനുഷ്യജീവിതത്തിൽ നല്ല ആരോഗ്യത്തിന്റെ പ്രാധാന്യം എങ്ങനെയെന്ന് നോക്കാം


ആരോഗ്യം രോഗത്തിന്റെ വിപരീതമാണ് . ശാരീരികവും സാമൂഹികവും മാനസികവുമായ വൈകല്യങ്ങളിൽ നിന്ന് ശരീരത്തിന്റെ സുരക്ഷയും അർത്ഥമാകുന്നു . ഒരു വ്യക്തി തന്റെ ദൈനംദിന ജീവിത ചുമതലകൾ കൃത്യവും ശരിയായതുമായ രീതിയിൽ നിർവഹിക്കാൻ സഹായിക്കുന്ന ഘടകമാണ് ആരോഗ്യം . ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പൂർണമായും രോഗമില്ലാത്ത അവസ്ഥയാണ് . 


ALSO READ : വിളർച്ച തടയാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ...


നല്ല ആരോഗ്യത്തിന് ചില മാർഗങ്ങൾ


ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുക


ധാരാളമായി വെള്ളം കുടിക്കുക


മിതമായ വ്യായാമം മുടങ്ങാതെ ചെയ്യുക


നല്ല ഉറക്കം ശീലമാക്കുക


ആരോഗ്യം നിറഞ്ഞ ജീവിതത്തേക്കാൾ വലുതായ ഒരു സമ്പത്തും ഇന്ന് വരെ ആരും കണ്ടെത്തിയിട്ടില്ല . നമ്മുടെ ആരോഗ്യപരിപാലത്തിനോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകുക.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.