വേൾഡ് ഹൈപ്പർടെൻഷൻ ദിനം 2023: നമ്മുടെ രക്തക്കുഴലുകളിൽ മർദ്ദം വളരെ കൂടുതലാകുമ്പോൾ (140/90 mmHg അല്ലെങ്കിൽ അതിൽ കൂടുതൽ ഉയർന്നത്) സംഭവിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദത്തെ അവ​ഗണിക്കുകയാണെങ്കിൽ ഹൃദയസംബന്ധമായ അസുഖം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരവും ജീവൻ അപകടത്തിലാകുന്നതുമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈപ്പർ ടെൻഷൻ അവസ്ഥയെ അവ​ഗണിക്കരുത്. ഇതിന് അടിയന്തര ചികിത്സ ആവശ്യമാണ്. പ്രായമായവരിലും, ഉദാസീനമായ ജീവിതശൈലിയുള്ളവരിലും, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ പൊണ്ണത്തടിയുള്ളവരിലും ഉപ്പ് കൂടുതലുള്ള ആഹാരം കഴിക്കുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് സാധാരണയായി ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത്.


സമ്മർദ്ദവും മറ്റ് ഘടകങ്ങളും കാരണം ചെറുപ്പക്കാരിലും ഹൈപ്പർടെൻഷൻ സംഭവിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മെയ് 17ന് ലോക ഹൈപ്പർടെൻഷൻ ദിനം ആഗോളതലത്തിൽ ആചരിക്കുന്നു. ജീവിതശൈലി മാറ്റങ്ങളും മറ്റ് ബദലുകളും ഉപയോഗിച്ച് എങ്ങനെ ഹൈപ്പർ ടെൻഷൻ എന്ന മെഡിക്കൽ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതിലേക്കും ഈ ദിവസം ശ്രദ്ധ ആകർഷിക്കുന്നു.


ലോക ഹൈപ്പർടെൻഷൻ ദിനം 2023: പ്രമേയം


വേൾഡ് ഹൈപ്പർടെൻഷൻ ലീഗിന്റെ (ഡബ്ല്യുഎച്ച്എൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയതുപോലെ 2023-ലെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ തീം "നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതൽ കാലം ആരോ​ഗ്യത്തോടെ ജീവിക്കുക" എന്നതാണ്. ഈ പ്രമേയത്തിലൂടെ, ലോകമെമ്പാടുമുള്ള ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചുള്ള അവബോധം മികച്ചതാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇടത്തരം മുതൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഹൈപ്പർ ടെൻഷൻ രോ​ഗികളുടെ എണ്ണം കൂടുതലാണ്. കൃത്യമായ രക്തസമ്മർദ്ദം അളക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ വർഷത്തെ പ്രമേയം ഊന്നൽ നൽകുന്നു.


ALSO READ: World Hypertension Day: അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം


ലോക ഹൈപ്പർടെൻഷൻ ദിനം 2023: ചരിത്രം


വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് ലോക ഹൈപ്പർടെൻഷൻ ദിനം സ്ഥാപിക്കുകയും 2005 മെയ് 14 ന് ആദ്യമായി ആചരിക്കുകയും ചെയ്തു. 2006 മുതൽ മെയ് 14 മുതൽ മെയ് 17 വരെ തീയതി മാറ്റിയിരുന്നു. രക്താതിമർദ്ദം തടയൽ, അത് കണ്ടെത്തൽ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് നൽകുന്നു.


ലോക ഹൈപ്പർടെൻഷൻ ദിനം 2023: പ്രാധാന്യം


ഹൈപ്പർടെൻഷന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക, രോഗാവസ്ഥയും അനുബന്ധ രോഗങ്ങളും തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള വിവരങ്ങൾ പങ്കിടുക എന്നതാണ് ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ ലക്ഷ്യം. വേൾഡ് ഹൈപ്പർടെൻഷൻ ലീഗ് ഈ ഉദ്യമത്തിനായി ഓരോ രാജ്യത്തെയും ആരോഗ്യ പരിപാലന വിദഗ്ധർ, സന്നദ്ധ സംഘടനകൾ, സർക്കാരുകൾ, മാധ്യമങ്ങൾ എന്നിവയുടെ സഹകരണം തേടുന്നു.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആ​ഗോളതലത്തിൽ 1.28 ബില്യൺ ആളുകൾ ഹൈപ്പർടെൻഷൻ അവസ്ഥയെ അഭിമുഖീകരിക്കുന്നു. 46 ശതമാനം ഹൈപ്പർടെൻഷൻ രോഗികളും തങ്ങൾ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് അറിയുന്നില്ല. ലോക ഹൈപ്പർടെൻഷൻ ദിനം ഈ സാഹചര്യം പരിഹരിക്കാനും ആരോഗ്യപ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.


അമിതഭാരമോ പൊണ്ണത്തടിയോ ഉയർന്ന രക്തസമ്മർദ്ദം വികസിപ്പിക്കാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെ, സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കഴിയും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് ഹൈപ്പർ ടെൻഷൻ അവസ്ഥയെ കുറയ്ക്കാൻ സഹായിക്കും.


ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കാൻ സഹായിക്കും. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നൃത്തം പോലുള്ള പ്രവർത്തനങ്ങൾ എന്നിവ ശീലിക്കുന്നത് ​ഗുണം ചെയ്യും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.