World Idli Day: മാര്‍ച്ച് 30  ലോക ഇഡ്ഡലി ദിനമായി (World Idli Day) ഭക്ഷണപ്രിയര്‍ ആഘോഷിക്കുന്നു. ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഈ പ്രഭാതഭക്ഷണത്തിന് ഇന്ന് ഉത്തരേന്ത്യയിലും വിദേശങ്ങളിലും ഏറെ ഡിമാന്‍ഡ് ആണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

2015ല്‍ ചെന്നൈയിലെ ഇഡ്ഡലി കേറ്റ റര്‍ ആയ ഇനിയവന്‍ ആണ് മാര്‍ച്ച് 30ലെ ഇഡ്ഡലി ദിനാഘോഷത്തിന് തുടക്കമിട്ടത്. 


പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ ഇഡ്ഡലിയെ  ലോകാരോഗ്യ സംഘടന ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ശ്രീലങ്ക, മ്യാൻമർ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി പ്രധാന വിഭവമാണ്.  


ഇന്ത്യയില്‍ കര്‍ണ്ണാടകയിലാണ്  ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് ചരിത്രം പറയുന്നത്.  പിന്നാലെ തമിഴ്‌നാട്ടിലുമെത്തി ഇഡ്ഡലി.  തമിഴ്‌നാട്ടില്‍ ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. 


Also Read: 'അറസ്റ്റ് എനിക്ക് റസ്റ്റായി മാറി' എന്ന് ദിലീപ് പറഞ്ഞു - ബാലചന്ദ്രകുമാർ സീ മലയാളം ന്യൂസിനോട്


പഞ്ഞിപോലുള്ള ഇഡ്ഡലിയ്ക് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്‌. രുചിയുടെ കാര്യത്തിലും ആവിയിൽ പാകപ്പെടുത്തിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. എണ്ണയുടെ ഉപയോഗം ഒട്ടുംതന്നെ ഇല്ലാത്തതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഡ്ഡലി  ഒരു ശീലമാക്കാം,....   


Also Read:  Bad Cholesterol: ഈ 5 ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ചീത്ത കൊളസ്ട്രോളിനോട് പറയാം ബൈ ബൈ


എന്നാല്‍, ഇഡ്ഡലിയെക്കുറിച്ച് ആശങ്കപ്പെടുന്നവരും ഉണ്ട്.  ഇഡ്ഡലിമാവ് തയ്യാറാക്കാൻ അരി ഒരു പ്രാധാനഘടകമായി ഉപയോഗിക്കുന്നതാണ് അതിന് കാരണം. അരിയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ കർബോഹൈഡ്രേറ്റിന്‍റെ അളവ് വർധിപ്പിക്കുമെന്നാണ് ഇക്കൂട്ടര്‍ ഭയക്കുന്നത്.   എന്നാല്‍, അതിനും പരിഹാരമുണ്ട്. അരിയോടൊപ്പം അരയ്ക്കുന്ന ഉഴുന്ന്തന്നെയാണ് അതിന്‍റെ പരിഹാരം. കൂടാതെ, പച്ചക്കറികളും  ദോശമാവില്‍ ഉപയോഗിക്കാം. ചെറുതായി അരിഞ്ഞെടുത്ത കാരറ്റ്,  ബീന്‍സ്, സവാള, തക്കാളി,  തുടങ്ങിയവയും ദോശമാവില്‍ ചേര്‍ക്കാം. ഇതിലൂടെ  പച്ചക്കറികളുടെ പോഷകഗുണവും ശരീരത്തിന് ലഭിക്കും.     


Also Read: തടി കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തു, വയറിലെ കൊഴുപ്പും ഉരുകും!


ദഹനപ്രക്രിയ സുഗമമാക്കാന്‍  ഇഡ്ഡലി ഉത്തമം


പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിയോളം മികച്ച മറ്റൊന്നില്ല. ഇഡ്ഡലി ദഹനപ്രക്രിയ സുഗമമാക്കുന്നു.  കൂടാതെ, ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് കുടലിലെ pH ലെവൽ നിയന്ത്രണവിധേയമാക്കുന്നു.


ഫൈബർ, പ്രോട്ടീൻ സമ്പന്നമാണ്  ഇഡ്ഡലി  


ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇഡ്ഡലിമാവിൽ അല്പം ഓട്സ് ചേർത്ത് അരച്ചെടുക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.


ശരീരത്തിലെ അയണിന്‍റെ  കുറവ് നികത്തുന്നു  


ഇഡ്ഡലിമാവിന്‍റെ ഘടകമായ ഉഴുന്നുപരിപ്പിന്‍റെ സാന്നിധ്യം ശരീരത്തിൽ അയണിന്‍റെ കുറവ് പരിഹാരിക്കുന്നു. സ്ഥിരമായി ഇഡ്ഡലി കഴിക്കുന്നതിലൂടെ സ്ത്രീകളിലും പുരുഷന്മാരിലും ദിവസേന വേണ്ട അയണിന്‍റെ ആവശ്യകത യഥാക്രമം 18 മില്ലിഗ്രാം (സ്ത്രീകൾ), 8 മില്ലിഗ്രാം (പുരുഷന്മാർ) എന്നിങ്ങനെ നിലനിർത്താൻ സഹായിക്കുന്നു.


ഇഡ്ഡലി കഴിയ്ക്കാം അമിതഭക്ഷണം ഒഴിവാക്കാം


ഏറെനേരത്തേയ്ക്ക് വിശപ്പ് ശമിപ്പിക്കാനും ഇഡലിക്ക് കഴിയും.  ഇഡ്ഡലി കഴിച്ചാല്‍ ഇടക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. ഇഡ്ഡലിയിലുള്ള ഫൈബറിന്‍റെയും പ്രോട്ടീന്‍റെയും സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്. അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ ഇത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.  


30 ഗ്രാം ഇഡ്ഡലിയില്‍ നിന്ന് 40 കാലറി ഊര്‍ജം കിട്ടും. പോഷകസമ്പുഷ്ടമായ  ഒരു സമീകൃതാഹാരം തേടുന്ന ദക്ഷിണേന്ത്യക്കാരുടെ മുൻപിൽ ആദ്യം എത്തുന്ന വിഭവവും ഇഡ്ഡലിയും,സാമ്പാറും തന്നെ. ആധുനികവൽക്കരണം ഇന്ന് മലയാളിയുടെ ആഹാരക്രമങ്ങളെയും മാറ്റിമറിച്ചെങ്കിലും ഇഡ്ഡലിയുടെ കീര്‍ത്തി ഇന്നും നിലയ്ക്കാതെ മുന്നോട്ട് തന്നെ. നല്ല പഞ്ഞി പോലുള്ള  ഇഡ്ഡലി കഴിച്ച് പ്രഭാതഭക്ഷണം  കുശാലാക്കാം...... 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.