എല്ലാ വർഷവും ഓഗസ്റ്റ് 20-ന് ലോക കൊതുക് ദിനമായി ആചരിക്കുന്നു. മലേറിയയ്ക്ക് കാരണമാകുന്നത് കൊതുകുകളാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഓരോ വർഷവും ഏകദേശം 4,35,000 പേർ മലേറിയ ബാധിച്ച് മരിക്കുന്നുവെന്നാണ്. മാത്രമല്ല, ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 219 ദശലക്ഷം മലേറിയ കേസുകൾ  റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ മലേറിയ പടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക കൊതുക് ദിനം: ചരിത്രം- 1897 ഓ​ഗസ്റ്റ് ഇരുപതിന് സർ റൊണാൾഡ് റോസ് ഒരു അനോഫിലിസ് കൊതുകിന്റെ വയറ്റിലെ കോശങ്ങളിൽ മലേറിയ പരത്തുന്നതിന് കാരണമാകുന്ന പരാദത്തെ കണ്ടെത്തി. ഈ പരാദത്തെ മനുഷ്യരിലേക്ക് പകർത്തുന്നത് കൊതുകുകളാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോ​ഗകാരിയായ പരാദത്തെ വഹിച്ച് കൊണ്ടുപോകുന്നത് കൊതുകുകളാണെന്ന് പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനം സ്ഥിരീകരിച്ചു. കൊതുകുകൾ പരത്തുന്ന ഒരു രോഗമാണ് മലേറിയ. ഇത് ഭേദമാക്കാവുന്നതും തടയാവുന്നതുമാണ്. എന്നാൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഇത് ഇപ്പോഴും ഭീഷണിയാണ്. എല്ലാ കൊതുകുകളും മലേറിയ പകർത്തില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രോഗവാഹകരായ പെൺ അനോഫിലുകൾക്ക് മാത്രമേ ഇത് മനുഷ്യരിലേക്ക് പകർത്താൻ കഴിയൂ.


ലോക കൊതുക് ദിനം: പ്രാധാന്യം- 2000 മുതൽ കൊതുക് നിർമാർജ്ജനത്തിനുള്ള ആഗോള പോരാട്ടത്തിലൂടെ 7.6 ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതുവരെ 1.5 ബില്യൺ മലേറിയ കേസുകൾ തടയാൻ കഴിഞ്ഞു. കൊതുകുകൾ അപകടകാരികളാണ്. കാരണം രോഗങ്ങളെ വഹിക്കാനും രോ​ഗം പകരാനും കഴിവുള്ളവയാണിവ. ഈ കൊതുകുകൾ ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു. കൊതുകുകൾ മലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ പടർത്തും.


ALSO READ: Weight Loss Diet: പീനട്ട് ബട്ടർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഈ നാല് തെറ്റുകൾ ഒഴിവാക്കാം


ഈഡിസ് അൽബോപിക്റ്റസ്: ഏഷ്യൻ ടൈഗർ കൊതുക്- ഈ കൊതുകുകളെ കണ്ടെത്താൻ പ്രയാസമാണ്. മാത്രമല്ല അവയുടെ കടിയേൽക്കുന്നത് മനസ്സിലാകില്ല. ഈഡിസ് ഈജിപ്തിയേക്കാൾ വലുതും തീവ്രമായ കറുത്ത നിറവുമാണ് ഇവയ്ക്ക്.


ക്യൂലെക്സ് പൈപ്പിയൻസ്: നോർത്തേൺ ഹൗസ് കൊതുക്- ഇത് സാധാരണയായി രാത്രിയിൽ ചെവിക്കരികിൽ മൂളുന്ന കൊതുകാണ്. ഇത് പലവിധത്തിലുള്ള അലർജികൾക്കും കാരണമാകും. കൊതുകുകൾ സാധാരണയായി മുട്ടയിടുന്നത് വൃത്തിഹീനമായി കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചാലുകളിലും ചെളിയിലുമാണ്.


അനോഫിലിസ് ക്വാഡ്രിമാകുലേറ്റസ്: മലേറിയ പരത്തുന്ന കൊതുക്- സാധാരണയായി വൈകുന്നേരങ്ങളിൽ പെൺ കൊതുകുകൾ മനുഷ്യരെയും മറ്റ് സസ്തനികളെയും കടിക്കുന്നു. ശുദ്ധജല കുളങ്ങളിലും അരുവികളിലും തടാകങ്ങളിലും മുട്ടയിട്ട് പെരുകുന്നവയാണിവ. കഴിഞ്ഞ വർഷം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മലേറിയ ബാധിച്ച് 4,38,000 പേർ മരിച്ചു. കൂടുതൽ മരണങ്ങളും ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് റിപ്പോർട്ട് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.