പൊണ്ണത്തടിയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് നാലിന് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നു. വേൾഡ് ഒബിസിറ്റി ഡേയുടെ ഈ വർഷത്തെ പ്രമേയം 'നമുക്ക് പൊണ്ണത്തടിയെക്കുറിച്ച് സംസാരിക്കാം' എന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടുമുള്ള ആളുകളിൽ എങ്ങനെ പൊണ്ണത്തടിയെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ ഒരുമിച്ച് പരിഹരിക്കാമെന്ന് ചിന്തിക്കാനാണ് ഈ പ്രമേയം ഊന്നൽ നൽകുന്നത്. ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.


ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒന്നാണ് ഡിറ്റോക്സ് പാനീയങ്ങൾ. ഇവ കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.


ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഇക്കാര്യങ്ങൾ; പ്രമേഹരോ​ഗികൾ സൂക്ഷിക്കുക


നാരങ്ങ-ഇഞ്ചി ഡിറ്റോക്സ് വെള്ളം: ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീരും ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും. ഈ ഡിറ്റോക്സ് പാനീയം മെറ്റബോളിസം മികച്ചതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


ഗ്രീൻ ടീ ഡിറ്റോക്സ് സ്മൂത്തി: ഗ്രീൻ ടീ, ചീര, പൈനാപ്പിൾ, കുക്കുമ്പർ എന്നിവ മിക്‌സ് ചെയ്ത് ഉന്മേഷദായകവും പോഷകങ്ങൾ നിറഞ്ഞതുമായ സ്മൂത്തി തയ്യാറാക്കാം. ഗ്രീൻ ടീ ആൻ്റിഓക്‌സിഡൻ്റുകളും കാറ്റെച്ചിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് വർധിപ്പിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


ആപ്പിൾ സിഡെർ വിനെഗർ: രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ, വെള്ളം, ഒരു കറുവപ്പട്ട, ഒരു ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് കുടിക്കുന്നത് അമിതവണ്ണം തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ പാനീയം മികച്ചതാണ്.


ALSO READ: വായ്നാറ്റം ഹൃദ്രോ​ഗത്തിന്റെ മുന്നറിയിപ്പ്? കാരണങ്ങളും പ്രതിവിധിയും അറിയാം


കുക്കുമ്പർ-മിൻ്റ് ഡിറ്റോക്സ് വാട്ടർ: വെള്ളരിക്ക, പുതിനയില എന്നിവ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുക്കുമ്പറിൽ കലോറി കുറവും ജലാംശം കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. അതേസമയം പുതിനയില ദഹനത്തിന് മികച്ചതും ഉന്മേഷം നൽകുന്നതുമാണ്.


ബെറി ഡിറ്റോക്സ് ഡ്രിങ്ക്: സരസഫലങ്ങൾ, ചീര, തേങ്ങാ വെള്ളം എന്നിവ മിക്സ് ചെയ്ത് പാനീയം തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സരസഫലങ്ങൾ ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കും.


മഞ്ഞൾ പാൽ: തേങ്ങാപ്പാൽ, മഞ്ഞൾ, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്ത് മഞ്ഞൾ പാൽ ഉണ്ടാക്കി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും മെറ്റബോളിസം വർധിപ്പിക്കുന്ന ​ഗുണങ്ങളും ഉണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.