പോളിയോ വൈറസ് മൂലമുണ്ടാകുന്ന രോ​ഗാവസ്ഥയാണ്. ഇവ ഭൂരിഭാ​ഗം കേസുകളിലും വലിയ ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ല. ചില വ്യക്തികളിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകൂ. ഏറ്റവും സാധാരണയായി, വൈറസ് നാഡീവ്യവസ്ഥയെ തളർത്തുന്നു. പോളിയോ അതിജീവിച്ചവരിൽ ഒരു ചെറിയ ശതമാനം മാത്രമേ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടുമുള്ള പോളിയോ കേസുകളിൽ 60 ശതമാനവും ഇന്ത്യയിലായിരുന്ന സമയത്താണ് ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ആരംഭിച്ചത്. അവസാന പോളിയോ കേസ് 2011 ജനുവരി 13 ന് പശ്ചിമ ബംഗാളിലെ ഹൗറയിലാണ് രേഖപ്പെടുത്തിയത്. 2014 മാർച്ച് 27ന് ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ നിന്ന് 'പോളിയോ രഹിത സർട്ടിഫിക്കേഷൻ' നേടി.


എന്താണ് പോളിയോ?


മലിനമായ വെള്ളം അല്ലെങ്കിൽ മലിനമായ ഭക്ഷണം മലമൂത്ര വിസർജ്ജനങ്ങൾ എന്നിവയിലൂടെ വൈറസ് പടരുന്നത്. അതിനുശേഷം അത് കുടലിൽ പെരുകുന്നു. മലിനമായ വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയാണ് പോളിയോ പകരുന്നത്. കുട്ടികൾ കൈകൾ ശരിയായി കഴുകാതിരിക്കുമ്പോഴാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്.


കൂടാതെ, വൈറസ് ബാധിച്ച വെള്ളമോ ഭക്ഷണമോ കഴിക്കുകയാണെങ്കിലും രോ​ഗം വരാം. രോഗബാധിതനായ ഒരു കുട്ടി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മലിനമായ തുള്ളികൾ വായുവിലേക്ക് പടരുന്നു. കൂടാതെ, വൈറസ് മലത്തിൽ ആഴ്ചകളോളം നിലനിൽക്കും. അതിനാൽ മലിനമായ സാഹചര്യങ്ങൾ രോ​ഗം പടരാൻ ഇടയാക്കും.


പനി: കുട്ടികളിൽ പനി വരുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമാകാം, അല്ലെങ്കിൽ പോളിയോയുടെ സൂചനയാകാം. പോളിയോ ബാധിച്ച കുട്ടികളിൽ ഉയർന്ന പനി പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്.


കാഠിന്യം: കംപ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കഴുത്തിലും നടുവിലും വേദന ഉണ്ടാകുന്നു. പോളിയോ ബാധിച്ച കുട്ടികൾക്ക് പേശികളുടെ കാഠിന്യമോ അസ്വസ്ഥതയോ ഉണ്ടാകാം, പ്രത്യേകിച്ച് കഴുത്തിലും പുറകിലും.


ക്ഷീണം: പൊതുവേ, കുട്ടികൾ ഊർജ്ജസ്വലരാണ്. അവർ ഓടിച്ചാടി കളിക്കാൻ താൽപര്യപ്പെടുന്നു. അവർ അലസരും പെട്ടെന്ന് ക്ഷീണിതരുമാണെന്ന് തോന്നുകയാണെങ്കിൽ ജാഗ്രത പാലിക്കണം.


പക്ഷാഘാതം: പേശികളുടെ ബലഹീനത കുട്ടികളിൽ പോളിയോയുടെ ലക്ഷണമാണ്. പോളിയോ ​ഗുരുതരമായ കേസുകളിൽ പക്ഷാഘാതത്തിന് കാരണമാകും, പ്രധാനമായും കാലുകളെയാണ് രോ​ഗം ബാധിക്കുന്നത്.


മറ്റ് ലക്ഷണങ്ങൾ: തലവേദന, ഓക്കാനം, തൊണ്ടവേദന, പേശീവലിവ്, സ്പർശനത്തിനുള്ള സെൻസിറ്റിവിറ്റി എന്നിവയാണ് പോളിയോയുടെ മറ്റ് ലക്ഷണങ്ങൾ. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. പോളിയോയിലൈറ്റിസ് അല്ലെങ്കിൽ പോളിയോയ്‌ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും നിർണായകമായ ഘടകമാണ് പോളിയോ വാക്സിനേഷൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.