ഇന്ന് ലോക ഉറക്ക ദിനമാണ്. ഉറക്കത്തിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം വളർത്താൻ വേണ്ടിയാണ് ലോക ഉറക്ക ദിനം ആചരിക്കുന്നത്. ജോലിയുടെ ടെൻഷൻ, പിരിമുറുക്കവും ഒക്കെ മൂലം ഉറക്കക്കുറവ് സർവ സാധാരണമായിരിക്കുന്ന ഇന്നത്തെ കാലത്ത് ഈ ദിവസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. 2008 മുതലാണ് ലോക ഉറക്ക ദിനം ആചരിക്കാൻ ആരംഭിച്ചത്. ഇപ്പോൾ ആളുകൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. ഇത് പരിഹരിക്കാൻ ചില എളുപ്പ വഴികൾ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പകൽ സൂര്യപ്രകാശം കൂടുതലായി ഏൽക്കണം


സൂര്യപ്രകാശം അല്ലെങ്കിൽ വളരെ തെളിച്ചമുള്ള പ്രകാശം പകൽ ഏൽക്കുന്നത് രാത്രിയിൽ ഉറക്കം ലഭിക്കാൻ സഹായിക്കും. ഇതുകൂടാതെ രാത്രിയിൽ ഉറക്കം വരാൻ എടുക്കുന്ന സമയം കുറയ്ക്കാനും ഇത് സഹായിക്കും. പ്രായമായവരിൽ 2 മണിക്കൂർ ദിവസവും വെയിൽ കൊള്ളുന്നത് ഉറങ്ങുന്ന സമയം 2 മണിക്കൂർ വർധിക്കാനും, ഉറക്കത്തിന്റെ എഫിഷ്യൻസി 80 ശതമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെളിച്ചം ശരീരത്തിന്റെ സർക്കാഡിയൻ റിഥത്തിൽ വരുത്തുന്ന ആരോഗ്യ പൂർണമായ മാറ്റങ്ങളാണ് ഇതിന് കാരണം.  ഇൻസോമിനിയയ്ക്ക് ചികിത്സയായും വെയിൽ കൊള്ളുന്നത് ഉപയോഗിക്കാറുണ്ട്.


 പകലുറക്കം ഒഴിവാക്കാം


പകലുറങ്ങുന്നത് രാത്രിയിൽ ഉറക്കം നഷ്ടപ്പെടാൻ കാരണമാകും.  പകൽ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന്റെ സമയക്രമം ആകെ തെറ്റിക്കും. അതിനാലാണ് നിങ്ങൾക്ക് രാത്രി ഉറക്കം കിട്ടാതെ വരുന്നത്. നിങ്ങൾ നീണ്ട പകലുറക്കങ്ങൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതേസമയം പവർ നാപ്പ്സ് ശരീരത്തിന് വളരെ ഗുണം ചെയ്യുകയും ചെയ്യും. ക്ഷീണിക്കുമ്പോൾ ശരീരത്തിന്റെ ഊർജം നിലനിർത്താൻ കുറച്ച് സമയത്തേക് മാത്രം മയങ്ങുന്ന രീതിയാണ് പവർ നാപ്പ്. ഇത് ശരീരം ക്ഷീണിക്കുന്നത് തടയാൻ സഹായിക്കും.


കാപ്പിയും, ചായയും ഒഴിവാക്കാം


കാപ്പി, ചായ തുടങ്ങി കാഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒരുപ്പാട് കഴിക്കുന്നത് രാത്രിയിൽ ഉറക്കം നഷ്ടപ്പെടാൻ കാരണമാകും. കഫീനിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. കഫീൻ ഏകാഗ്രത കൂട്ടാനും, ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും. എന്നാൽ കഫീൻ നിങ്ങളുടെ രക്തത്തിൽ 6 മുതൽ 8 മണിക്കൂർ വരെ ഉയർന്ന നിലയിൽ തന്നെ തുടരും. ഇതുകൊണ്ട് സാധാരണയായി ഉറങ്ങുന്ന സമയത്തിന് 6 മണിക്കൂറുകൾക്കുള്ളിൽ കാഫീൻ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.  ഉറക്കമില്ലാത്ത അവസ്ഥയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.


ഒരുപ്പാട് വെള്ളം കുടിക്കരുത് 


ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത്, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ കാരണമാകും. ഉറക്കത്തിനിടയിൽ നിരവധി തവണ എഴുനേൽക്കേണ്ടി വരുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒരുപ്പാട് കുറയ്ക്കാനും പാടില്ല. അത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങളിലേക്ക് നയിക്കും.


ബ്ലൂ ലൈറ്റ് എക്സ്പോഷർ കുറയ്ക്കുക


രാത്രി വെളിച്ചത്ത് ഒരുപ്പാട് നേരം ചെലവഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. കാരണം നിങ്ങളുടെ തലചോർ ഇപ്പോഴും പകൽ സമയമാണെന്ന് വിചാരിക്കുകയും, ഉറങ്ങാൻ മടികാണിക്കുകയും ചെയ്യുമെന്നതാണ്. കൂടാതെ ഉറങ്ങാനും വിശ്രമിക്കാനും സഹായിക്കുന്ന മെലറ്റോണിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ഇതും ഉറക്കത്തെ ബാധിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക