നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ വെജിറ്റേറിയൻ ഡയറ്റ് പരീക്ഷിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാൽ, മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിൽ നിന്ന് സസ്യാഹാരികൾ വിട്ടുനിൽക്കുന്നു. പകരം, അവർ പയറുവർ​ഗങ്ങളും പച്ചക്കറികളും അതുപോലെ തന്നെ സസ്യാധിഷ്ഠിത പാലുകളും അവയിൽ നിന്നുള്ള പാൽ ഉത്പന്നങ്ങളും ഉപയോഗിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗങ്ങളോടുള്ള ധാർമ്മികതയാണ് ചിലരെ ഈ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, സസ്യാഹാരം മാത്രം ശീലിക്കുന്നതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട്. സസ്യാഹാരം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വീ​ഗൻ ഡയറ്റ് പിന്തുടരുന്നത് വഴി ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


എന്താണ് വീഗൻ ഡയറ്റ്?


ഈ സസ്യാഹാരശൈലി പിന്തുടരുമ്പോൾ പാൽ, മുട്ട, മാംസം, തേൻ എന്നിവയുൾപ്പെടെയുള്ള മൃഗ ഉത്പന്നങ്ങൾ കഴിക്കുന്നതിൽ നിന്നും ഉപയോഗിക്കുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കുന്നു. വീഗൻ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. മൃഗങ്ങളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായും മൃഗപരിപാലനം പരിസ്ഥിതിയിൽ വരുത്തുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചുള്ള ശക്തമായ ഉത്കണ്ഠ കൊണ്ടാണ് ചിലർ വീ​ഗൻ ഡയറ്റ് എടുക്കുന്നത്.


വീഗൻ ഡയറ്റ് പാലിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം?


വീ​ഗൻ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങളായ പച്ചക്കറികളിലും പഴങ്ങളിലും ഉയർന്ന അളവിൽ നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവയിൽ കലോറി കുറവാണ്. ഈ സ്വഭാവസവിശേഷതകൾ അമിതമായി കലോറി ഉപഭോ​ഗം ചെയ്യുന്നത് കുറയ്ക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റ് ഡയറ്റുകളെ അപേക്ഷിച്ച്, കുറഞ്ഞ കലോറി ഇനങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ കൂടുതൽ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.


ALSO READ: ഈ തെറ്റുകൾ ഉത്കണ്ഠ വർധിപ്പിക്കും, ലക്ഷണങ്ങൾ വഷളാക്കും, ശ്രദ്ധിക്കുക


ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയും. കൂടാതെ, സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ സാധാരണയായി മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തേക്കാൾ പൂരിത കൊഴുപ്പ് കുറവാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സസ്യാധിഷ്ഠിത ഭക്ഷണരീതികൾക്ക് കഴിയും.


ഇലക്കറികൾക്ക് ഊന്നൽ നൽകിക്കൊണ്ട് പലതരം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ നൽകുന്നു. പയർ, ബീൻസ്, കടല എന്നിവ ബി വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ദാതാക്കളാണ്. സ്വാഭാവികമായും കൊഴുപ്പ് കുറവായതിനാൽ പയറുവർഗ്ഗങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറഞ്ഞ ഉപഭോഗം പരിഹരിക്കുന്നതിന് ​ഗുണം ചെയ്യുന്ന കൊഴുപ്പുകൾ ചണ വിത്ത്, ഗ്രൗണ്ട് ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, ചിയ വിത്തുകൾ എന്നിവയാണ്. മൃ​ഗങ്ങളിൽ നിന്നുള്ള പാലിന് പകരം സോയ മിൽക്ക്, ബദാം മിൽക്ക് അല്ലെങ്കിൽ തേങ്ങാപ്പാൽ എന്നിവ തിരഞ്ഞെടുക്കുക. വീ​ഗൻ ഡയറ്റ് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.